കൊടുങ്ങല്ലൂർ: പാലസ് & പാരഡൈസ് ബാറിൽ വെച്ച് 23-07-2025 തിയ്യതി രാത്രി 09.30 മണിയോടെ ബാറിൽ മദ്യപിക്കാനായി എത്തിയ യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളും ബാറിലെ ജീനവക്കാരുമായ കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി കുറുപ്പശ്ശേരി വീട്ടിൽ ജെഷിൻ 24 വയസ്, കോട്ടയം ജില്ല കൂട്ടിക്കൽ സ്വദേശി കണ്ടത്തിൽ വീട്ടിൽ അൻസിൽ 27 വയസ്, എറണാംകുളം ചേന്ദമംഗലം പാലിയം സ്വദേശി ആറ്റാശ്ശേരി വീട്ടിൽ ശ്രീരാജ് 28 വയസ്, കൊല്ലം ജില്ല കരുനാഗപ്പിള്ളി തൻമന സ്വദേശി തറയിൽ വീട്ടിൽ രാജൻ 58 വയസ്, ഒഡിഷ കണ്ടമാൽ ജില്ല ലാൻഡാ ഗുഡി സ്വദേശി പദ്മ ചരൺ നായക് 32 വയസ്, ഒഡിഷ ഉഷുർ ഗുണ്ട സ്വദേശി മംഗലു 25 വയസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
കൊടുങ്ങല്ലൂർ എറിയാട് കുഞ്ഞൈനി സ്വദേശി മൂഴിക്കുളത്ത് വീട്ടിൽ വിഗ്നേഷ് 26 വയസ്സ് എന്നയാളും സുഹൃത്തുക്കളായ അക്ഷയ്, അഭിനവ്, കൃഷ്ണപ്രസാദ് എന്നിവരും ബാറിൽ നിന്ന് മദ്യപിച്ച ശേഷം പോകാനിങ്ങിയപ്പോഴാണ് പ്രതികൾ പരാതിക്കാരനെയും സുഹൃത്തുക്കളെയും ബാറിന് ഉള്ളിൽ വെച്ച് ബെൽറ്റു കൊണ്ടും സ്റ്റീലിന്റെ ടിഷ്യു പേപ്പർ സ്റ്റാന്റ് കൊണ്ടും ആക്രമിച്ചത്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർ സാലിം.കെ, ജൂനിയർ .എസ്.ഐ. ജിജേഷ്, ജി.എസ്.സി.പി.ഒ ജിജോ, സി.പ.ഒ രാഹുൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ബാറിൽ വെച്ച് യുവാക്കൾക്ക് നേരെ ആക്രമണം നടത്തിയ കേസിൽ ബാറിലെ ജീവനക്കാരായ 6 പ്രതികൾ റിമാന്റിൽ
