അഴീക്കോട് നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾ ചെറായി ബീച്ചിനടുത്ത് അപകടത്തിൽപെട്ടു. രക്ഷാപ്രവർത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. അഴീക്കോട് നിന്നും പുറപ്പെട്ട ഹാലെലൂയാ വള്ളത്തിലെ തൊഴിലാളി മുനമ്പം സ്വദേശി മാവേലിവീട്ടിൽ ലെനിൻ (67) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ചെറായി ബീചിനും കുഴുപ്പിള്ളി ബീച്ചിനും ഇടയിൽ കരയിൽ നിന്നും രണ്ട് നോട്സ് അകലെയായിരുന്നു അപകടം. അഴീക്കോട് നിന്നും പുറപ്പെട്ട ജിലാനി എന്ന ഫൈബർ വള്ളമാണ് ആദ്യം അപകടത്തിൽപെട്ട് മറിഞ്ഞത്, ഇതിലെ തൊഴിലാളികളെ രക്ഷപ്പെടുത്താനായി ശ്രമിക്കവെയാണ് രണ്ടാമത്തെ വള്ളം ഹാലെലൂയാ അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനിടെ വലയിൽ കുടുങ്ങിപ്പോയ ലെനിനെ പുറത്തെടുത്ത് കരയിലെത്തിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ മരിക്കുകയായിരുന്നു. മൃതദേഹം കുഴുപ്പിള്ളി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ. മൂന്ന് വീതം തൊഴിലാളികളാണ് ഒരു വഞ്ചികളിലും ഉണ്ടായിരുന്നത്, മറ്റുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
ചെറായിയിൽ വഞ്ചി അപകടം; രക്ഷാപ്രവർത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു.
