കൊടുങ്ങല്ലൂർ : പ്രതി Vijesh Namboothirippad എന്ന ഫേസ്ബുക്ക് അക്കൌണ്ടിൽ നിന്നും പരാതിക്കാരിയുടെ ഫേസ്ബുക്ക് അക്കൌണ്ടിലേക്ക് അസഭ്യവും അസ്ലീലവും അയക്കുകയും കൂടാതെ വാട്സ് ആപ്പിലൂടെയും അസ്ലീല ദൃശ്യങ്ങൾ അയച്ചും പരാതിക്കാരിയെ സാമൂഹ്യമാധ്യമങ്ങലിലൂടെ പിന്തുടർന്ന് മാനഹാനി വരുത്തിയ കേസിൽ കണ്ണൂർ കടന്നപ്പള്ളി ചെറുതാഴം സ്വദേശി പരത്തി വീട്ടിൽ വിജേഷ് കുമാർ 40 വയസ്സ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
വിജേഷ് കുമാർ കണ്ണൂർ ടൌൺ, പയ്യന്നൂർ, ആലപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിലായി ഭീഷണിപ്പെടുത്തിയതിനും, കലാപമുണ്ടാക്കാൻ ശ്രമിച്ചതിനുമുള്ള നാല് ക്രിമിനൽ കേസുകളുണ്ട്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, സബ് ഇൻസ്പെക്ടർ തോമസ് സി.എം സി.പി.ഒ മാരായ ജനീഷ്, അബീഷ് ഇബ്രാഹിം എന്നിവർ ച്ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്ത്രീയെ പിന്തുർന്ന് ശല്യപ്പെടുത്തുകയും അസ്ലീല മെസേജുകൾ അയച്ച് മാനഹാനിവരുത്തുകയും ചെയ്ത കേസിൽ പ്രതി റിമാന്റിലേക്ക്
