സമഗ്ര സംഭാവനയ്ക്കുള്ള ഗുരുപൂജ പുരസ്കാരം നൽകി കേരള സംഗീതനാടക അക്കാദമി ആദരിച്ചിട്ടുണ്ട്.
–
നൂറുകണക്കിന് നാടകങ്ങളിൽ അഭിനയിക്കുകയും നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും നാടകങ്ങൾക്ക് ആവശ്യമായ സെറ്റ്, കർട്ടൻ തുടങ്ങിയവ തയ്യാറാക്കുന്നതിലും പ്രമുഖനായിരുന്നു. നാടക രചയിതാവ് സംവിധായകൻ നടൻ രംഗപടം ഗാനരചന ഗായകൻ എന്നിങ്ങനെ നാടകത്തിൻറെ എല്ലാ മേഖലയിലും കയ്യൊപ്പ് പതിപ്പിച്ച മറ്റൊരു കലാകാരൻ ഇല്ലെന്ന് തന്നെ പറയാം.
80 കളിൽ അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച് അധ്വാന്തം എന്ന നാടകം അകാലഘട്ടത്തിൽ ഒരുപാട് വേദികളിൽ അവതരിപ്പിച്ചു. അതിൽ പ്രധാന വേഷം അഭിനയിച്ചത് ജഗന്നാഥ് വർമ്മയും, പ്രശസ്ത സിനിമാ നടൻ ബിജുമേനോന്റെ പിതാവും അതിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടി. സിനിമ-സീരിയൽ മേഖലയിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള അനുഗ്രഹീത കലാകാരൻ
മുതിർന്ന നാടക പ്രവർത്തകനും അഭിനേതാവും ആയിരുന്ന കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടി ഇനി ഓർമ്മ
