Kodungallur

എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ടും 7 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷപെടുത്തി കരയിലെത്തിച്ചു.

എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ടും 7 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷപെടുത്തി കരയിലെത്തിച്ചു.

ചേറ്റുവ ഹാർബറിൽ നിന്നും മുന്ന് ദിവസം മുൻപ് ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു.കടലില്‍ പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ പൊക്ലായി വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആഴക്കടലിൽ എൻജിൻ നിലച്ച് കുടുങ്ങിയ ചാവക്കാട് സ്വദേശി ചുമ്മാർ ചെറുവത്തൂർ വീട്ടിൽ ബാബു എന്നയാളുടെ ഉടമസ്ഥതയിലുള്ള സെൻ്റ് പീറ്റേഴ്സ് എന്ന ബോട്ടും കൊല്ലം സ്വദേശികളായ എഴ് മത്സ്യ തൊഴിലാളികളെയുമാണ് ശക്തിയായ കാറ്റിലും രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.രാവിലെ 08.30 മണിയോടുകൂടിയാണ് ബോട്ട് കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ P D ലിസ്സിയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെൻറ് എൻ്റ് വിജിലൻസ് വിങ് ഉദ്യേഗസ്ഥരായ ഷിനിൽകുമാർ ER , പ്രശാന്ത്കുമാർ VN ,റസ്‌ക്യൂ ഗാര്‍ഡായ, ഷിഹാബ് ,ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം ,എഞ്ചിൻ ഡ്രൈവർ ഗഫൂർ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ 2 റെസ്ക്യൂ ബോട്ടുകൾ ചേറ്റുവയിലും ,അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെൻറ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും ത്രിശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരി അറിയിച്ചു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!