Kodungallur

ആശുപത്രി ജീവനക്കാരിയുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ  സ്ത്രീയെ അറസ്റ്റ് ചെയ്തു

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ താലൂക്ക് ആശൂപത്രിയിലെ കാഷ്യാലിറ്റിയിൽ ബഹളം വക്കുകയും പിടിച്ചു മാറ്റാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരിയെ കൊല്ലുമെന്നും മറ്റും ഭീഷണിപ്പെടുതതി ആക്രമിച്ച് സെക്യൂരിറ്റി ജീവനക്കാരിയുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ മതിലകം പള്ളിവളവ്, കണ്ടകത്ത് വീട്ടിൽ  കദീജ 65 വയസ്സ് എന്നവരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

06/08/2025 വൈകീട്ട് 6.45 മണിക്ക് കൊടുങ്ങല്ലൂർ താലൂക്ക് ആശൂപത്രിയിലെ കാഷ്യാലിറ്റിയിൽ ബഹളം വയ്ക്കുന്നത് കണ്ട് ആശുപത്രിയിലെ സെക്യുരിറ്റി ജീവനക്കാരിയായ  അഴീക്കോട് കളരാട്ട് ദേശത്ത് കുഴിക്കാട്ട് വീട്ടിൽ സീന എന്നവർ കദീജയെ പിടിച്ചു മാറ്റാൻ ശ്രമിച്ച സമയം കദീജ ആശുപത്രി കാഷ്യാലിറ്റിയിൽ വച്ച് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിക്കൊണ്ട് കൈ കൊണ്ട് സീനയുടെ ഇടതുകവിളിൽ അടിച്ചും ഇടതുകൈ മുട്ടിനു മുകളിലായി കടിച്ചും ദേഹോപദ്രവം ഏൽപിച്ചും ആവലാതിക്കാരിയുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ കാര്യത്തിന് KERALA HEALTHCARE SERVICE PERSONS & HEALTHCARE SERVICE INSTITUTIONS (PREVENTION OF VIOLENCE & DAMAGE TO PROPERTY) ACT 2012 പ്രകാരമുള്ള വകുപ്പുകൂടി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി. കെ, സബ് ഇൻസ്പെക്ടർ കശ്യപൻ ടി എം, സിവിൽ പോലീസ് ഓഫീസർമാരായ ഗിൽബർട്ട്, അമൽദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!