ഓപ്പറേഷൻ സിന്ദൂർ വിജയതിലകമണിഞ്ഞ് നാടിന്റെ അഭിമാനം, അവധിക്ക് നാട്ടിൽ എത്തുന്ന കൊടുങ്ങല്ലൂരിന്റെ പ്രിയപുത്രൻ അരുൺ.ആർ.കെ യ്ക്ക് ജന്മനാടിന്റെ ആദരവ് . ഭാരതീയ ജനതാ പാർട്ടിയുടെ മണ്ഡലം ഓഫീസിനു മുന്നിൽ നിന്നും തിരംഗയാത്രയോടുകൂടി പരിപാടി ആരംഭിച്ചു. കൊടുങ്ങല്ലൂര്‍ വടക്കേനടയിൽ അവസാനിച്ച തിരംഗയാത്രയിൽ വെച്ചാണ് ഓപ്പറേഷന്‍ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ കൊടുങ്ങല്ലൂരിന്റെ പ്രിയ പുത്രന്‍ അരുണ്‍ ആർ കെ യെ ആദരിച്ചത്.ഭാരതീയജനതാ പാർട്ടിയുടെ കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡണ്ട് ശ്രീ ഇ ആർ ജിതേഷ് അധ്യക്ഷത വഹിച്ച ചടങ്ങ്, ബി ജെ പി സൗത്ത് ജില്ല വൈസ് പ്രസിഡണ്ട് വിദ്യാസാഗർ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം ജന സെക്രട്ടറിമാരായ ടി ജെ ജെമി,മനോജ് ഐ എസ് ,ഏരിയ പ്രസിഡണ്ട്മാരായ അജിത്ബാബു,സുരേഷ് മണ്ഡലം ഭാരവാഹികളായ കെ എസ് ശിവറാം,പ്രജീഷ് ചള്ളിയിൽ,രശ്മി അനിൽകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഓപ്പറേഷന്‍ സിന്ദൂരിൽ പങ്കെടുത്ത് ജന്മനാട്ടിൽ തിരിച്ചെത്തിയ ജവാൻ ശ്രീ അരുണ്‍ ആർ കെ യെ ആദരിച്ചു .
