അഴീക്കോട് അഴിമുഖത്തിനടുത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെ അഴിമുഖത്തിനു പടിഞ്ഞാറ് ഭാഗത്താണ് അപകടമുണ്ടായത്, ജീലാനി എന്ന ഫൈബർ വള്ളമാണ് മീൻപിടിതത്തിന് പോകവേ തിരമാലയിൽപെട്ട് മറിഞ്ഞത്, അഴീക്കോട് സ്വദേശികളായ ശാഫി, നസീർ എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്, ഉടൻ തന്നെ സ്ഥലത്തെത്തിയ മറ്റ് വള്ളക്കാരും കോസ്റ്റ്ൽ പോലിസും ഫിഷറീസ് റെസ്ക്യൂ ടീമും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. അപകടത്തിൽപെട്ട വള്ളവും
കരയ്ക്കെത്തിച്ചിട്ടുണ്ട്
അഴീക്കോട് അഴിമുഖത്തിനടുത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം.
