Kodungallur

ഭാരതത്തിൻ്റെ സാംസ്ക്കാരികവും പാരിസ്ഥിതകവും സാമ്പത്തികവും ആരോഗ്യപരവുമായ നിലനിൽപ്പിനും പുരോഗതിക്കും ക്ഷേത്രങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നു പ്രൊഫ :എം വി നടേശൻ

കോതപറമ്പ് : ആല സ്വർഗ്ഗീയ ബ്രഹ്മശ്രീ തിലകൻ തന്ത്രികളുടെ പതിമൂന്നാമത് ശ്രാദ്ധത്തോടനുബന്ധിച്ചുള്ള ത്രയോദശ ശ്രാദ്ധ സപര്യ ചടങ്ങുകൾ ആല തന്ത്രപാഠശാലയിലും ഗുരുദേവ കൺവെൻഷൻ സെൻ്ററിലും ആയി നടന്നു. രാവിലെ 7.30 ന് ഗുരുപൂജക്ക് അർച്ചകശ്രീ പൂജാപoന ശ്രേണിയിൽ പഠനം പൂർത്തിയാക്കിയ ജയലക്ഷ്മി സദാനന്ദൻ കാർമ്മികത്വം വഹിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നാമജപവും ഡോ TS വിജയൻ തന്ത്രികൾ അനുസ്മരണ ഭാഷണവും നിർവ്വഹിച്ചു. തുടർന്ന് 10 മണിക്ക് ഗുരുദേവ കൺവെഷൻ സെൻ്ററിൽ നടന്ന സത്സംഗത്തിൽ കപിലാശ്രമം മഠാധിപതി സ്വാമി തേജസ്വരൂപാനന്ദ സരസ്വതി അനുഗ്രഹഭാഷണം നിർവ്വഹിച്ചു. സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി ഭദ്രദീപ പ്രകാശനം നടത്തി വൈദികസംഘം ആചാര്യൻ പ്രകാശൻ തന്ത്രി അധ്യക്ഷനായിരുന്നു. പന്ത്രണ്ടാമത് തന്ത്രികതിലക പുരസ്ക്കാരം സംസ്കൃതഭാഷാപണ്ഡിതൻ പ്രൊഫ: എം വി നടേശൻ മാസ്റ്റർക്ക് സമ്മാനിച്ചു. ശ്രീ നാരായണ ഗുരുദേവൻ്റെ ശിഷ്യപരമ്പയിലെ തേജസ്സാർന്ന ഗുരുവര്യനായിരുന്നു തിലകൻ തന്ത്രികളെന്നും ആ പാരമ്പര്യത്തെ കാത്ത് സംരക്ഷിക്കുന്നതിനായി പുതുതലമുറക്ക് തന്ത്ര വിദ്യയിലും ആധ്യാത്മിക വിഷയങ്ങളിലും അറിവുപകരുന്നതിനായി വൈദികസംഘം നടത്തിവരുന്ന പഠന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും.തനിക്ക് ലഭിച്ച ഈ പുരസ്ക്കാരം ശ്രീനാരയണഗുരുദേവൻ്റെ പ്രസാദമാണെന്നും നടേശൻ മാസ്റ്റർ പറഞ്ഞു. കാക്കശ്ശേരി രവീന്ദ്രൻ പണിക്കർക്ക് ഡോ വിഷ്ണുഭാരതീയ സ്വാമി ദൈവജ്ഞപുരസ്ക്കാരം നൽകി. കൂറ്റനാട് രാവുണ്ണി പണിക്കർ പ്രതിഭകൾക്കുള്ള പുരസ്ക്കാരം വിതരണം ചെയ്തു. വിദ്യാഭ്യാസ പ്രോത്സാഹ സമ്മാനങ്ങൾ പി.കെ പ്രസന്നൻ നൽകി. രോഗികൾക്കുള്ള ചികിത്സാ സഹായംസുബീഷ് ചെത്തിപ്പാടത്ത് വിതരണം ചെയ്തു. പ്രസിഡണ്ട് എം എൻ നന്ദകുമാർ തന്ത്രി സ്വാഗതവും സെക്രട്ടറി ലാലപ്പൻ തന്ത്രി നന്ദിയും രേഖപ്പെടുത്തി. പി സി ബൈജു ശാന്തി, എ ബി വിശ്വംഭരൻ ശാന്തി, പി കെ ഉണ്ണികൃഷ്ണൻ ശാന്തി, സദാനന്ദൻ ശാന്തി, മനോജ് ശാന്തി, സന്തോഷ് ശാന്തി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!