കൊടുങ്ങല്ലൂർ : 2025 ആഗസ്റ്റ് 24 ന് വൈകീട്ട് 04.45 മണിയോടെ എറിയാട് അബ്ദുള്ളറോഡ് സ്വദേശി ഊടക്കര വീട്ടിൽ ഷനിൽ 36 വയസ്സ് എന്നയാൾ ഇയാളുടെ വീടിൻറെ മുറ്റത്ത് സുഹൃത്തുക്കളായ മുകേഷ് മുരളി, ഷാബിൻ, ഷുജിൻ എന്നിവരുമായി സംസാരിച്ച് നിൽക്കവെ അവിടേക്ക് വന്ന പ്രതി ഒരാഴ്ച മുമ്പ് മുകേഷും പ്രതിയും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ മുകേഷിനെ അടിക്കുകയും ഇത് കണ്ട് തടയാൻ ചെന്ന പരാതിക്കാരനായ ഷനിലിനെ പ്രതി കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപിക്കുകയുമായിരുന്നു. ഷനിലിന്റെ കൈയ്യിൽ മുറിവേറ്റതിൽ നാല് സ്റ്റിച്ച് ഇടേണ്ടി വന്നു. ഈ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എടുത്ത കേസിലെ പ്രതിയായ എറിയാട് അബ്ദുള്ളറോഡ് സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ അമൽ 36 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, എസ്.ഐ സാലിം കെ, ജൂനിയർ .എസ്.ഐ. ജിജേഷ്, ജി.എസ്.സി.പി.ഒ ജിജിൻ ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
