Kodungallur

കത്തി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണ ഏലസും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിലെ പ്രതികൾ റിമാന്റിലേക്ക്

കൊടുങ്ങല്ലൂർ : ഞായറാഴ്ച ഉച്ചക്ക് 02.00 മണിക്ക് ഉഴുവത്ത് കടവിൽ വെച്ച് ഉഴുവത്തുംകടവ് സ്വദേശി പൈനാടത്ത് കാട്ടിൽ വീട്ടിൽ അനന്തു 18 വയസ് എന്നയാളുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി കഴുത്തിലുണ്ടായിരുന്ന ഒരു ഗ്രാം തൂക്കം വരുന്ന സ്വർണ്ണത്തിന്റ ഏലസും മൊബൈൽ ഫോണും കവർച്ച ചെയ്ത് കൊണ്ട് പോയ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എടുത്ത കേസിലെ പ്രതികളും സഹോദരങ്ങളുമായ മാള വലിയപറമ്പ് സ്വദേശി പോട്ടക്കാരൻ വീട്ടിൽ അജയ് 19 വയസ്സ്, കുഞ്ഞുണ്ണി, മാധവ് എന്നീ പേരുകളിലും അറിയപ്പെടുന്ന രോഹിത്ത് 18 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് മാളയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. 

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, സബ്ബ് ഇൻസ്പെക്ടർമാരായ സാലിം, ജിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ്, വിഷ്ണു, അബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!