അയൽവാസിയായ സ്ത്രീയെ തലയ്ക്കടിച്ച് പരിക്കൽപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം അഞ്ചാംപരത്തി സ്വദേശി താണിക്കശേരി വീട്ടിൽ സുധീർ (47) നെയാണ് മതിലകം എസ്.ഐ സി.സി. ബസന്തും സംഘവും അറസ്റ്റ് ചെയ്തത്. സുധീർ വീട്ടിൽ ബഹളം വെയ്ക്കുന്നത് കണ്ട് ചോദിക്കാനെത്തിയ കരിനാട്ട് വീട്ടിൽ വിശാലാക്ഷി (57) യെ ചായ പാത്രം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതിനാണ് കേസ്. വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.
യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
