Kodungallur

കാപ്പ നാടുകടത്തൽ ഉത്തരവ്  ലംഘിച്ചതിന് സ്റ്റേഷൻ  റൗഡിയായ ബേജാർ നബീൽ എന്നയാൾ  അറസ്റ്റിൽ

കൊടുങ്ങല്ലൂർ : 2025 ആഗസ്റ്റ് 13 മുതൽ ആറുമാസക്കാലത്തേക്ക് തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുന്നത് സഞ്ചലന നിയന്ത്രണ ഉത്തരവ് പ്രകാരം വിലക്കിയിട്ടുള്ള മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയായ ബേജാർ എന്നറിയപ്പെടുന്ന  എസ്.എൻ. പുരം പതിയാശ്ശേരി സ്വദേശി പുതിയവീട്ടിൽ നബീൽ (24) എന്നയാൾ ഈ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചതായി വ്യാഴാഴ്ച്ച വൈകീട്ട് 06.25 മണിയോടെ കൊടുങ്ങല്ലൂർ കാവിൽകടവിൽ വെച്ച് കാണപ്പെട്ടതിനെ തുടർന്നാണ് നബീലിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

നബീൽ മതിലകം, എറണാംകുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, അടിപിടി എന്നിങ്ങനെയുള്ള ഏഴ് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.


ഇൻസ്പെക്ടർ അരുൺ ബി കെ .എസ് ഐ കശ്യപന്‍ , എ.എസ്.ഐ ഉമേഷ്, സി.പി.ഒ മാരായ വിഷ്ണു, സജിത്ത്, അബീഷ് എബ്രഹാം, സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


കാപ്പ നിയമലംഘനം  നടത്തുന്നവരെ കണ്ടെത്തി ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന്  തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ശ്രീ. ബി.കൃഷ്ണകുമാർ IPS  അറിയിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!