Kodungallur

പീതസാഗരമാക്കിആയിരങ്ങൾ പങ്കെടുത്ത കൊടുങ്ങല്ലൂർ യൂണിയന്റെ171-ാം മത് ഗുരുദേവജയന്തി മഹാഘോഷയാത്ര.

കൊടുങ്ങല്ലൂർ: വിശ്വഗുരുവും യുഗപുരുഷനുമായ ശ്രീനാരായണ ഗുരുദേവന്റെ 171-ാം മത് ജയന്തിയാഘോഷം ഭക്തിനിർഭരമായി വിവിധ പരിപാടികളൊടെ ശ്രീനാരായണഎസ് എൻ ഡി പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ കൊണ്ടാടി. ഗുരുദേവ ജയന്തിയെ വരവേറ്റ് നാടും നഗരവും പീത പതാകകൾകൊണ്ടും മഞ്ഞ തോരണങ്ങൾ കൊണ്ടും നിറഞ്ഞു. പീതവസ്ത്രങ്ങൾ ധരിച്ച് ആയിര കണക്കിന് ശ്രീനാരായണിയർ അണിനിരന്നമഹാഘോഷ യാത്ര നഗരത്തെ പീതസാഗരമാക്കി മാറ്റി. ശ്രീനാരായണ ധർമ്മങ്ങളും മുദ്രവാക്യം വിളി കൊണ്ടും ഗുരുവിനോടും പ്രസ്ഥാനത്തിനോടും പ്രവർത്തകർ കൂറും ഐക്യദാർഢ്യവും ഊട്ടി ഉറപ്പിച്ചു. ഗുരുവിനെ ഈശ്വരനായി ആരാധിച്ചു പോരുന്ന ശ്രീനാരായണിയർ യോഗത്തോടും നേതൃത്വത്തോടും അസ്വാരസ്യംസൃഷ്ടിക്കുന്നവർക്കുള്ളമുന്നറായിപ്പാണ് ഘോഷയാത്രയിൽ പങ്കെടുത്ത യോഗം പ്രവർത്തകരുടെയും ശ്രീനാരായണിയരുടെയും കൂട്ടായ്മ പ്രകടമാക്കുന്നത്.
രാവിലെ യൂണിയൻ ഗുരു മന്ദിരത്തിലെ ഗുരുപൂജയോടെ 171-ാം മത് യൂണിയൻ തല ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇതോടെ യൂണിയനു കീഴിലുള്ള എഴുപത്തിയൊമ്പതു ശാഖകളിലുംപ്രസിഡന്റ് മാർ , സെക്രട്ടറിമാർ എന്നിവരുടെനേതൃത്വത്തിൽ രാവിലെ 9 ന് ഗുരുപൂജ, സമുഹർച്ചന, പ്രാർത്ഥന,പ്രഭാഷണം, പ്രാദേശിക ഘോഷയാത്ര, മധുരവിതരണം തുടങ്ങിയ ചടങ്ങുകൾ നടന്നു.
യൂണിയൻ തല മഹാഘോഷയാത്ര നടക്കുന്ന കൊടുങ്ങല്ലൂർ വടക്കേനടയിലുള്ള മുഗൾ മാൾ പരിസരത്തേക്ക് ഉച്ച്ക്ക് 2 മണിക്ക് മുതൽ ശാഖതലഘോഷയാത്രകൾ എത്തി തുടങ്ങി. മഹാഘോഷയാത്ര ആരംഭിക്കുന്നവൈകീട്ട് 4 മണിക്ക് മുന്പായി പീതാ പതാക വഹിച്ചുള്ള വാഹനങ്ങളും ചെറുജാഥകളെ കൊണ്ടും നഗരം നിറഞ്ഞു. നിശ്ചല ദൃശ്യങ്ങളും വിവിധ ഫ്ലോട്ടുകളും തപ്പ് താളമേളങ്ങളുംഘോഷയാത്രയെവർണ്ണപിട്ടാക്കി മാറ്റി. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അണിനിരന്ന മഹാഘോഷയാത്രയിലെ ജനപങ്കാളിത്തം സംഘാടകരെപ്പോലും ഞെട്ടിച്ചു. അടക്കും ചിട്ടയുമായി യാത്രകാർക്കോ വാഹനങ്ങൾക്കോ തടസ്സം സൃഷടിക്കാതെയാണ് ഘോഷയാത്ര സമ്മേളന നഗരിയായ തെക്കേ നടയിലെ നവരാത്രി മണ്ഡപത്തിലേക്ക് നീങ്ങിയത്. മുൻ നിരയിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങളും അവർക്ക് പിന്നിലായിവനിതാ സംഘം, യൂത്ത്മൂവ്മെന്റ്, വൈദിക യോഗം, ശ്രീനാരായണ പെൻഷൻ കൗൺസിൽ, ശ്രീനാരായണ എംപ്ലോയീസ് ഫോറം തുടങ്ങി പോഷക യൂണിയൻ ഭാരവാഹികളും അവർക്ക് പിന്നാലായി ശാഖകളും എന്ന നിലയിലാണ് ഘോഷയാത്രയിൽ അണിനിരന്നത്. യുണിയൻ ചെയർമാൻ പി കെ രവീന്ദ്രൻ , കൺവീനർ പി കെപ്രസന്നൻ , അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ ബേബി റാം, ഡിൽഷൻകൊട്ടേക്കാട്ട്, എം കെ തിലകൻ , കെ ഡി വിക്രാദിത്യൻ, ദിനിൽ മാധവ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ജോളിഡിൽഷൻ, യൂത്ത്‌ മുവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ എസ് ശിവറാം തുടങ്ങിയവർഘോഷയാത്രക്ക് നേതൃത്വം നല്കി.
ഘോഷയാത്ര സമ്മേളന നഗരിയായ നവരാത്രി മ ണ്ഡപത്തിൽ സമാപിച്ചപ്പോൾ തെക്കേ ക്ഷേത്ര മൈതാനം ശ്രീനാരായാണിയരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. തുടർന്ന്നടന്ന സംസ്കാരിക സമ്മേളനംകൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജു ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ ചെയർമാൻ പി കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കേരള ആസൂത്രണ ബോർഡ് മുൻ അംഗം സി പി ജോൺ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ പി കെ പ്രസന്നൻ ആ മുഖപ്രസംഗവും എസ് എൻ ഡിപി യോഗം മുൻ ഡയറക്ടർ ബോർഡംഗവും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗവുമായ ഡിൽഷൻ കൊട്ടേക്കാട്ട് ഭദ്രദീപവും പ്രകാശിപ്പിച്ചു. കലാ സഹിത്യ- കൈ കൊട്ടിക്കളി, ഓണപുക്കളം, മത്സര വിജയികൾക്കും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെയും അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം ബേബിറാം മെമന്റോ നല്കി ആദരിച്ചു. സമ്മേളനത്തിന് വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ജോളി ഡിൽഷൻ നന്ദിയും പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ എം കെ തിലകൻ കെഡി വിക്രമാദിത്യൻ, ദിനിൽമാധവ് ,പോഷക സംഘടനാ ഭാരവാഹികളായ കെ എസ് ശിവറാം, സി കെ സമൽ രാജ്, ഷിയ വിക്രമാദിത്യൻ, ഗീത സത്യൻ, അല്ലിപ്രദീപ്, തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന്കൈകൊട്ടിക്കളി മത്സരത്തിൽ ഒന്നും രണ്ടും മൂന്നു മത്സര വിജയികൾ അവതരിപ്പിച്ച കൈ കൊട്ടിക്കളിയും നടന്നു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!