Kodungallur

യുവാവിനെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വധശ്രമക്കേസിൽ പ്രതിയായ രമേഷ് റിമാന്റിലേക്ക്

കൊടുങ്ങല്ലൂർ : 21.09.2025 തീയ്യതി വൈകിട്ട് 05.00 മണിയോടെ കാര ബീച്ച് റോഡിൽ വച്ച് എടവിലങ്ങ് കാര സ്വദേശി പെരിങ്ങാട്ടു വീട്ടിൽ ദേവരാജ് 21 വയസ്സ് എന്നയാൾ പ്രതിയുടെ വാഹനത്തിന് എതിരേ വാഹനം ഓടിച്ചു വന്നെന്ന വൈരാഗ്യത്താൽ പ്രതി ദേവരാജിനെ കൈകൊണ്ടും ഹെൽമെറ്റ് കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതിയായ എടവിലങ്ങ് കാര സ്വദേശി പാറശ്ശേരി വീട്ടിൽ രമേഷ് 24 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

രമേഷ് കൊടുങ്ങല്ലൂർ  പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമക്കേസിലും, രണ്ട് അടിപിടിക്കേസിലും, മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസ്സിലും, മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസ്സിലും അടക്കം അഞ്ച് ക്രിമിനൽക്കേസിലെ പ്രതിയാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അരുൺ.ബി.കെ, എസ്.ഐ മാരായ സാലിം.കെ, സജിൽ.കെ.ജി, സി.പി.ഒ ഗില്‍ബർട്ട് ജേക്കബ്.പി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!