Kerala Kodungallur

തീരദേശത്ത് വീണ്ടും സിന്തറ്റിക് മയക്കുമരുന്നുമായി യുവാവ് പോലീസ് പിടിയിൽ


മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ പൊരിബസാർ പടിഞ്ഞാറ് വാടകയ്ക്ക് താമസിക്കുന്ന
കൊടുങ്ങല്ലൂർ അഞ്ചങ്ങാടി
പുലാക്ക പറമ്പിൽ ലാൽകൃഷ്ണ എന്നയാളെയാണ് കൊടുങ്ങല്ലൂർ DYSP സലിഷ് N ശങ്കറിൻ്റെ നേതൃത്വത്തിൽ മതിലകം S I ബസന്ത്, S I മാരായ സുനിൽ P.C, പ്രദീപ് C.R, SCPO മാരായ ലിജു ഇയ്യാനി, സുമേഷ്, ബിജു, മാനുവൽ M.V, CPO നിഷാന്ത്, സ്പെഷ്യൽ ബ്രാഞ്ച് ASI മുഹമ്മദ് അഷ്റഫ് എന്നിവർ ചേർന്ന് പിടികൂടിയത്.
മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊരിബസാറിൽ പ്രവർത്തിച്ചു വരുന്ന കമ്പനിയിലെ ജീവനക്കാരനായ പ്രതി, ജീവനക്കാർക്ക് കമ്പനി എടുത്ത് നൽകിയ വാടക കെട്ടിടത്തിൻ്റേ മറവിലാണ് മയക്കു മരുന്ന് കച്ചവടം നടത്തി വന്നിരുന്നത്.

കൊടുങ്ങല്ലൂർ ഡിവൈഎസ്പി ക്ക് ലഭിച്ച, തീരദേശ മേഖലയിൽ മയക്കുമരുന്നിൻ്റെ ഉപയോഗവും വിൽപനയും വർദ്ധിച്ചു വരുന്നു എന്നുള്ള പരാതികളിൽ, പ്രത്യേക പോലീസ് സംഘത്തിൻ്റെ അന്വേഷണത്തിൻ്റെ ശ്രമഫലമായാണ് പോലീസ് പ്രതിയെ 6.60 ഗ്രാം MDMA യുമായി പിടികൂടുന്നത്.
പ്രതിക്കു മയക്കു മരുന്ന് ലഭിച്ച ഉറവിടവും പ്രതി മയക്കു മരുന്ന് വില്പന നടത്തിയവരുടെയും വിശദ വിവരങ്ങൾ പോലീസ് അന്വേഷണം ആരംഭിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!