കൊടുങ്ങല്ലൂർ : 2025 സെപ്റ്റംബർ 23-ാം തിയ്യതി രാത്രി 8.30 മണിയോടെ സ്വകാര്യ ബസ്സിൽ യാത്ര ചെയ്തുകൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പുറകിൽ നിന്നിരുന്ന പ്രതി പെൺകുട്ടിയുടെ ദേഹത്ത് സ്പർശിച്ച് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എടുത്ത കേസിലെ പ്രതിയായ എറിയാട് സ്വദേശി കാരിയക്കാട്ട് വീട്ടിൽ ജിതിൻ (26) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച.ഒ ബി.കെ.അരുൺ, എസ്.ഐ കെ.ജി.സാലിം, ജി.എസ്.സി.പി.ഒ പി.ഗിൽബർട്ട് ജേക്കബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ബസ്സിൽ യാത്ര ചെയ്തിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീകാതിക്രമം, പ്രതി റിമാന്റിലേക്ക്

