റസിഡൻസ് അസോസിയേഷൻ ഓഫ് നോർത്ത് കടുക്കച്ചോട് (RANK) 14- മത് വാർഷിക പൊതുയോഗവും കുടുംബസംഗമവും അഞ്ചപ്പാലം NSS കരയോഗം ഹാളിൽ നടന്നു. ശ്രീമതി ഗീത (കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ) ഉദ്ഘാടനം ചെയ്തു. രഘു മേനോൻ (അസോസിയേഷൻ പ്രസിഡന്റ്) അധ്യക്ഷൻ വഹിച്ച യോഗത്തിൽ വിഷ്ണു രാമചന്ദ്രൻ (അസോസിയേൻ സെക്രട്ടറി) സ്വാഗതം ചെയ്തു,
സജീവൻ (കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷനേതാവ്) മാഗസിൻ പ്രകാശനം ചെയ്തു, കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർമാരായ അലീമ, റഷീദ്, ജിനി, നിധിൻ, ജോണിക്കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. P D ഉണ്ണികൃഷ്ണൻ (അസോസിയേഷൻ വൈസ് പ്രസിഡന്റ്) നന്ദി പറഞ്ഞു തുടർന്ന് കലാകായിക മത്സരങ്ങൾ നടന്നു.


