Kodungallur

അഴീക്കോട് കടലിൽ നിരോതിധ വല ഉപയോഗിച്ച് മീൻപിടിത്തം നടത്തിയ ബോട്ടുകൾ പിടികൂടി

അഴീക്കോട് കടലിൽ നിരോതിധ വല ഉപയോഗിച്ച് മീൻപിടിത്തം നടത്തിയ ബോട്ടുകൾ പിടികൂടി മത്സ്യത്തൊഴിലാളികൾ. മംഗലാപുരം ഭാഗത്ത് നിന്നുമുള്ള രണ്ട് ബോട്ടുകളാണ് അഴീക്കോട്ടെ മത്സ്യത്തൊഴിലാളികൾ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് സംഭവം, കരയിൽ നിന്നും 8 കിലോമീറ്ററോളം പടിഞ്ഞാറ് ഭാഗത്താണ് രണ്ട്  മംഗലാപുരം ബോട്ടുകൾ നിരോതിധ പെലാജിക് വല ഉപയോഗിച്ച് മീൻ പിടിക്കുന്നത് മറ്റ് തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ പരിസരത്തുണ്ടായിരുന്ന നാൽപ്പതോളം നാടൻ വള്ളങ്ങൾ ചേർന്ന് ഇവരെ തടയുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. രണ്ട് ബോട്ടുകളും വളഞ്ഞ നാടൻ തൊഴിലാളികൾ ഈ ബോട്ടുകളെ കരയിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. അൽപ്പ സമയത്തിനകം ബോട്ടുകൾ അഴീക്കോട് കോസ്‌റ്റൽ പോലീസ് സ്റ്റേഷനിൽ എത്തിക്കും

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!