കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിൽ കടയിൽ നിന്ന് സാധനങ്ങൾ എടുക്കാൻ ശ്രമിക്കുകയും ഇത് ചോദ്യം ചെയ്ത കടയുടമയെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ വധശ്രമ കേസുകളിൽ പ്രതികളായ മൂന്ന് പേരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
ലോകമല്ലേശ്വരം വയലാർ ദേശത്ത് നാലുമക്കൽ വീട്ടിൽ മുരളീധരൻ (49 വയസ്സ്), എന്നയാളുടെ ഉടമസ്ഥതയിലുള്ള കൊടുങ്ങല്ലൂരിലുള്ള കടയിൽ 2025 ഒക്ടോബർ 11-ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കടയിലെത്തിയ പ്രതികൾ പണം നൽകാതെ കത്തികൾ എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചത്. ഇത് ചോദ്യം ചെയ്ത മുരളീധരനെ പ്രതികൾ അസഭ്യം പറയുകയും, പിടിച്ചു തള്ളുകയും, മർദ്ദിക്കുകയും, കഴുത്തിന് നേർക്ക് കത്തി വീശി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് ലോകമലേശ്വരം ആശാൻ പറമ്പ് പുളിക്കലകത്ത് വീട്ടിൽ അസറുദ്ധീൻ (24 വയസ്സ്) എടവിലങ്ങ് പേരകത്ത് വീട്ടിൽ മിഹാസ് (24 വയസ്സ്), എറിയാട് കൊല്ലത്തു വീട്ടിൽ ഫർസാൻ (20 വയസ്സ്), എന്നിവരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
അസറുദ്ധീൻ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമ കേസുകളിലും രണ്ട് അടിപിടി കേസുകളിലും അടക്കം 5 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. മിഹാസ് മതിലകം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമ കേസിലും മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന വിധത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ഒരു കേസും ലൈസൻസില്ലാതെ വാഹനമോടിച്ചതിന് രണ്ട് കേസും അടക്കം 6 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഫർസാൻ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമ കേസുകളിലും മയക്കുമരുന്ന് ഉപയോഗിച്ച ഒരു കേസിലും അടക്കം 4 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കടയുടമ മുരളീധരന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് എടുക്കുകയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ നടപടി ക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ , സബ് ഇൻസ്‌പെക്ടർ സാലിം കെ, ജൂനിയർ എസ് ഐ മനു ചെറിയാൻ, ജി എസ് ഐ ഷാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷമീർ, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ അമൽദേവ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്
കൊടുങ്ങല്ലൂരിൽ കടയുടമയെ കത്തി വീശി ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ

