പ്രതീക്ഷഫൗണ്ടേഷൻ കൊടുങ്ങല്ലൂരിന്റെ 23 -ാം വാർഷികവും രോഗശാന്തി പദ്ധതിയുടെ ഉത്ഘാടനവും നടന്നു.
കൊടുങ്ങല്ലൂരിലെ ഏറ്റവും ശ്രദ്ധേയമായ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രസഥാനങ്ങളിൽ ഒന്നായ കൊടുങ്ങല്ലൂർ പ്രതീക്ഷഫൗണ്ടേഷൻ്റെ 23 -ാം വാർഷികവും മാരകരോഗങ്ങൾക്കുള്ള പ്രതിമാസ ചിക്ത്സാ സാഹായ പദ്ധതിയായ രോഗശാന്തിപദ്ധതിയുടെ 10-ാംഘട്ട ഉത്ഘാടനവും കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി .വി.കെ.രാജു നിർവഹിച്ചു . ചന്തപ്പുര ലൈറ്റ് ട്രസ്റ്റ് ഓഫിസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി. എ.സീതിമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു .ഫൗണ്ടേഷൻ ഉപദേശക സമിതി ചെയർമാൻ അഡ്വക്കേറ്റ് അബ്ദുൽകാദർകണ്ണേഴത്ത് മുഖ്യപ്രഭാഷണവും മുൻപ്രസിഡണ്ട് സലിംതോട്ടുങ്ങൽ പദ്ധതി വിശദീകരണവുംനടത്തി.കോളമിസ്റ്റ് ശംഷുദ്ധീൻ വാത്യേടത്ത്
ജനറൽ സെക്രട്ടറി ടി.യു.മുഹമ്മത് ബഷീർ.റാഫിചേനേഴത്ത്പറമ്പിൽ,എന്നിവർ സംസാരിച്ചു. .താലൂക്കിൻ്റെ വിവിധഭാഗങ്ങളിൽതാമസിക്കുന്നമാരകരോഗംബാധിച്ച നിരവധിപേർക്ക് ചിക്ത്സാ സഹായംവിതരണം നടത്തി
പ്രതീക്ഷഫൗണ്ടേഷൻ കൊടുങ്ങല്ലൂരിന്റെ 23 -ാം വാർഷികവും രോഗശാന്തി പദ്ധതിയുടെ ഉത്ഘാടനവും നടന്നു.

