കൊടുങ്ങല്ലൂർ: ഇന്നലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിപ്പ് ഹൗസിലേക്ക് ആശാപ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും, ആശാ പ്രവർത്തകർക്ക് നേരെ അതിക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് കൊടുങ്ങല്ലൂരിൽ പ്രതിഷേധയോഗവും പ്രകടനവും നടത്തി.
മനുഷ്യാവകാശ പ്രവർത്തകനും ആശ സമരസഹായ സമിതി ചെയർമാനുമായ N B അജിതൻ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗം ആശാവർക്കർ ഹസീന ഉദ്ഘാടനം ചെയ്തു.
പോലീസിന് ഉപയോഗിച്ച് ഞങ്ങളെ ആക്രമിക്കുന്നത് കൊണ്ടൊന്നും ഞങ്ങൾ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും അവകാശങ്ങൾ പൂർണമായും നേടിയിട്ട് ഞങ്ങൾ സമരത്തിൽ നിന്ന് പിന്മാറു എന്നും ഹസീന ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ആശാവർക്കർമാരായ ജിജി അമ്പിളി എന്നിവർ സമരാനുഭവങ്ങൾ പങ്കുവെച്ചു.
സമരസഹായ സമിതി കൺവീൻ ജനറൽ കൺവീനർനെജു ഇസ്മയിൽ,
നന്ദഗോപൻ വെള്ളത്താടി,
സിറാജ് അത്താണി
vi ശിവരാമൻ
VK അജയൻ
വൈഗ
എന്നിവർ സംസാരിച്ചു.
ആശാ പ്രവർത്തകരെ പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.

