കൊടുങ്ങല്ലൂർ നഗരസഭയിൽ നിർമ്മാണം പൂർത്തീകരിച്ച ആനാപ്പുഴ ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെകെട്ടിടം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു.എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 36.5 0ലക്ഷം രൂപയും,നഗരസഭയുടെ 15.80 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയത്.
വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
ചെയർപേഴ്സൺ ടി കെ ഗീത ,വൈസ് ചെയർമാൻ വി എസ് ദിനൽ ,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ലത ഉണ്ണികൃഷ്ണൻ,കെ എസ് കൈസാബ്,എൽസി പോൾ,ഒ എൻ ജയദേവൻ,ഷീല പണിക്കശ്ശേരി,കൗൺസിലർമാരായ കെ ആർ ജൈത്രൻ,ടി എസ് സജീവൻ, പാർവതി,ഡോ : കെ ജെ ജീന,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പ്രസംഗിച്ചു.
ആനാപ്പുഴ ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെകെട്ടിടം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു

