കൊടുങ്ങല്ലൂരിലെ ശൃംഗപുരത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റുകളും മതിലും ഇടിച്ചു തകർത്തു.
ഇന്ന് പുലർച്ചെ ഒന്നരയോടെ
ശൃംഗപുരം തെക്ക് വശത്തായിരുന്നു അപകടം.
ടി.കെ.എസ് പുരത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന സ്കോർപ്പിയോ
കാറാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ
കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു.
എതിരെ വന്ന കണ്ടെയ്നർ ലോറിക്ക് വഴിയൊഴിഞ്ഞു കൊടുക്കുന്നതിനിടയിൽ കാർ നിയന്ത്രണം വിടുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.
അപകടത്തെ തുടർന്ന് കൊടുങ്ങല്ലൂർ -എറണാകുളം റൂട്ടിലെ ഗതാഗതം താറുമാറായി.
പ്രദേശത്ത് വൈദ്യുതി വിതരണവും മണിക്കൂറുകളോളം തടസപ്പെട്ടു.
നാട്ടുകാരും വാഹന ഡ്രൈവർമാരും മറ്റുമാണ് ഇവിടെ ഗതാഗതം നിയന്ത്രിച്ചത്.
കൊടുങ്ങല്ലൂരിലെ ശൃംഗപുരത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റുകളും മതിലും ഇടിച്ചു തകർത്തു.
