കൊടുങ്ങല്ലൂർ നഗരസഭാ പ്രദേശത്തെ ക്ഷേമ പെൻഷൻകാരുടെ കൂട്ടായ്മ “അഭിമാനസംഗമം” റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ പണിക്കേഴ്സ് ഓഡിറ്റോറിയത്തിൽ നടന്ന കൂട്ടായ്മയിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു.
ക്ഷേമപെൻഷൻകാരുടെ കലാ അവതരണങ്ങളോടെ സംഘടിപ്പിക്കപ്പെട്ട കൂട്ടായ്മയിൽ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷതവഹിച്ചു.
ക്ഷേമപെൻഷൻ 2000 രൂപയാക്കി വർദ്ധിപ്പിച്ച കേരളത്തിലെ എൽഡിഎഫ് സർക്കാരിന് കൂട്ടായ്മ ഐക്യദാർഢ്യവും അഭിനന്ദനങ്ങളും പ്രഖ്യാപിച്ചു.
നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എസ് കൈസാബ് ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.
നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത സ്വാഗതവും, കൗൺസിലർ കെ ആർ ജൈത്രൻ നന്ദിയും പറഞ്ഞു.
മുസ്താക്ക് അലി, പി.പി.സുഭാഷ്, പി.ബി. ഖയിസ്, വിഎസ് ദിനല്‍, ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ തുടങ്ങിയവർ സംസാരിച്ചു.
LDF സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊടുങ്ങല്ലൂരിൽ ക്ഷേമപെൻഷൻകാർ സമ്മേളിച്ചു

