കേരളത്തിലെ സർവ്വീസ് പെൻഷൻകാർക്ക് അർഹമായ പെൻഷൻ പരിഷ്‌കരണവും ക്ഷാമാശ്വാസവും വർഷങ്ങൾ പിന്നിട്ടതിന് ശേഷവും നിഷേധിക്കുന്ന നിലപാടിനെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ കൊടുങ്ങല്ലൂർ സബ് ട്രഷറിയുടെ മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
KSSPA കയ്പമംഗലം, കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി എം കുഞ്ഞുമൊയ്തീൻ ഉദ്ഘടനം ചെയ്തു.
കഴിഞ്ഞവർഷം ജൂലൈ മാസത്തിൽ നടപ്പിലാക്കേണ്ടിയിരുന്ന പെൻഷൻ പരിഷ്കരണത്തിനുള്ള കമ്മീഷനെ നിയമിക്കുവാൻ പോലും ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല എന്നും ആറുമാസത്തിലൊരിക്കൽ കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുന്ന നിരക്കിനനുസരിച്ച് ജീവനക്കാർക്കും പെൻഷൻകാർക്കും അർഹമായ ക്ഷാമബത്തയും ക്ഷാമാശ്വാസവും സമയാസമയം അനുവദിക്കാതെ വർഷങ്ങൾ വൈകിപ്പിച്ച് മുൻകാല പ്രാബല്യം ഒഴിവാക്കി പാവപ്പെട്ട പെൻഷൻകാരിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് സർക്കാർ കവർന്നെടുക്കുന്നതെന്നും ടി എം കുഞ്ഞുമൊയ്തീൻ പറയുകയുണ്ടായി.
കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് പി എ സെയ്ത് മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അസ്സോസിയേഷൻ
സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രൊഫ. കെ എ സിറാജ്, പി എ മുഹമ്മദ് സഗീർ, സുധാകരൻ മണപ്പാട്ട്, രാജേന്ദ്രപ്രസാദ് ജില്ലാ വൈസ് പ്രസിഡണ്ട് പി എൻ മോഹനൻ, നിയോജക മണ്ഡലം സെക്രട്ടറി പി സുരേഷ്, അസ്സോസിയേഷൻ ജില്ലാ- ബ്ലോക്ക് കമ്മിറ്റി നേതാക്കളായ ഇ കെ സോമൻ, വി കെ സെയ്തു, പ്രൊഫ. പി കെ നൂറുദ്ദീൻ, അഡ്വ. കെ എം ബഷീർ, വഹീദ, കെ.എ. ഹൈദ്രോസ്, ടി എസ് രാജേന്ദ്രൻ, കെ ജി മുരളീധരൻ, ഒ സി മുരളീധരൻ മാസ്റ്റർ, പി. കെ. ഹരിദാസ്, പി എം തോമസ്, ടി കെ അബ്ദുൽ റഷീദ്, ഇ എ മുഹമ്മദ് ഷരീഫ്, എം ഗോപിനാഥൻ, ഇ ആർ ലൈല എന്നിവർ പ്രസംഗിക്കുകയും സമര പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കാതെ പെൻഷൻകാരെ അവഗണിക്കുന്ന സർക്കാർ നിലപാടിനെതിരെ പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു

