കവി, വിവർത്തകൻ നിമിഷകവി, സാസ്കാരിക പ്രവർത്തകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ കൊടുങ്ങല്ലൂരിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന മഹാകവി തയ്യപ്പറമ്പിൽ ഗോപാലൻകുട്ടി മേനോന്റെ സ്മരണാർത്ഥം തിരുവള്ളൂർ തയ്യപ്പറമ്പിൽ ഗോപാലൻകുട്ടി മേനോൻ സ്മാരക ഗ്രാമീണ ഗ്രന്ഥശാല. നൽകിവരുന്ന വന്ദേഗോപാലം 2025 സ്മാരക പുരസ്കാര സമർപ്പണംനടത്തി. അമൃത വിദ്യാലയം അധ്യാപികയും , കവയത്രി , എഴുത്തുകാരി, ആദ്ധ്യാത്മിക പ്രഭാഷക എന്നീ നിലകളിൽ പ്രശസ്ത യുമായ ശ്രീമതി V.D. ഷീല ടീച്ചർക്കാണ് അഞ്ചാമത് സ്മാരക പുരസ്കാരം. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം കൊടുങ്ങല്ലൂർഡി.വൈ.എസ്.പി. V. K. രാജു പുരസ്കാര സമർപ്പണം നടത്തി തിരുവള്ളൂർ ശ്രീ മഹാദേവ ക്ഷേത്രം ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമിതി പ്രസിഡസ് എം.കെ.ഉദയഭാനു അധ്യക്ഷത വഹിച്ചു. ശൃംഗപുരം വിവേകാനന്ദ കേന്ദ്രം വേദിക് വിഷൻ ഫൗണ്ടേഷൻ ഡയറക്ടർ ഡോ: എം ലക്ഷ്മികുമാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊടുങ്ങല്ലൂർ അമ്യത വിദ്യാലയം പ്രധാനധ്യാപിക സ്വാമിനി ഗുരു പ്രിയാമൃത പ്രാണ അനുഗ്രഹ ഭാഷണം നടത്തി കൊടുങ്ങല്ലൂർ സാഹിത്യ സദസ്സ് പ്രസിഡന്റ് നന്ദകുമാർ , മാതൃ സമിതി സെക്രട്ടറി ശ്രീമതി ധന്യ ശെൽവകുമാർ , ജനപ്രതിനികളായകെ.എസ് രാജീവൻ, ശ്രീമതി ശാലിനി വെങ്കിടേഷ് അക്ഷര ശ്ലോക സദസ്സ് താലൂക്ക് അധ്യക്ഷൻ പീതാംബരംതാലൂക്ക് അധ്യക്ഷൻ പീതാംബരൻ മാഷ് മാഷ് , സജി മധു അയ്യാരിൽ , സുരാഖി പ്രസാദ,എന്നിവർ സംസാരിച്ചു. തുടർന്നു പച്ചകറിതൈ യുകളുടെ വിതരവും നടന്നു.
വന്ദേഗോപാലം 2025 സ്മാരക പുരസ്കാര സമർപ്പണംനടത്തി.

