കത്തോലിക്കാ സഭയുടെ ജൂബിലി വർഷത്തോടും ചെട്ടിക്കാട് വിശുദ്ധ അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധൻ്റെ അഴുകാത്ത നാവിൻ്റെ തിരുശേഷിപ്പു പ്രതിഷ്ഠയുടെ സുവർണ്ണ ജൂബിലിയോടും അനുബന്ധിച്ച് ആഗോള കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ അമൂല്യമായ 1500 തിരുശേഷിപ്പുകളുടെ പൊതു ദർശനവും വണക്കവും ചെട്ടിക്കാട് അൻ്റോണിയൻപിൽഗ്രീം സെൻ്റർ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ‘ വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പു മുതൽ സഭ അടുത്തിടെ വിശുദ്ധനാക്കിയ പുതുതലമുറയിലെ വിശുദ്ധ കർലോ അക്യുട്ടിസിൻ്റെ തിരുശേഷിപ്പുവരെ പൊതുദർശനത്തിനായി വച്ചിട്ടുണ്ട് രാവിലെ ദിവ്യബലിക്കും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം ദേവാലയത്തിൽ നിന്നും പ്രദക്ഷിണമായാണ്തിരുശേഷിപ്പുകൾ കൊണ്ടുവന്നത് നവംബർ 4 ചൊവ്വാഴ്ച വരെ രാവിലെ 7.30 മുതൽ രാതി 8 വരെ വിശ്വാസികൾക്ക് തിരുശേഷിപ്പുകൾ കാണുവാനും പ്രാർത്ഥിക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കുമെന്ന് റെക്ടർ ഫാ.ഡോ.ബെന്നി വാഴക്കൂട്ടത്തിൽ.ഫാ.ആൻസ് ആൻണി പല്ലിശ്ശേരി എന്നിവർ അറിയിച്ചു.
ചെട്ടിക്കാട് തീർഥാടനകേന്ദ്രത്തിൽ കത്തോലിക്കാസഭയിലെ വിശുദ്ധരുടെ 1500 തിരുശേഷിപ്പുകളുടെ പൊതുദർശനം ആരംഭിച്ചു

