Kodungallur

SNPSECK റിട്ടയർമെൻ്റ് ഫോറം കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷന്  മുന്നിൽ പെൻഷൻ യാചനാ സമരം നടത്തി .

സർക്കാർ സർവ്വീസിൽ നിന്നും റിട്ടയർ ആയ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടവരാണ്  പെൻഷൻ യാചനാ സമരത്തിൽ പ്രധാന പങ്കാളിത്തം വഹിച്ചത്

പങ്കാളിത്തപെൻഷൻ പിൻവലിക്കുക സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന്ന:സ്ഥാപിക്കുക എന്ന ഒരൊറ്റ മുദ്രാവാക്യം ഉയർത്തി സമരരംഗത്ത് പ്രവർത്തിക്കുന്ന
സ്റ്റേയിറ്റ് എൻ പി എസ് എംബ്ലോയിസ് കളക്റ്റീവ് കേരള  ( S.N.P.S.E.C.K ) സംസ്ഥാനകമ്മറ്റിയാണ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പെൻഷൻ യാചനസമരത്തിന് ആഹ്വാനം ചെയ്തത്

കൊടുങ്ങലൂർ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പെൻഷൻ യാചനാ സമരത്തിൽ SNPSECK ത്രിശൂർ ജില്ലാ സെക്രട്ടറി സജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു

SNPSECK കൊടുങ്ങലൂർ താലൂക്ക് സെക്രട്ടറി
രാജീവൻ KV സ്വാഗതം ആശംസിച്ചു

സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നതും എഴുത്തുകാരനുമായ ബക്കർ മേത്തല ഉൽഘാടനം നിർവ്വഹിച്ചു

SNPSECK ത്രിശൂർ ജില്ലാ ടെഷറർ ഷിനോദ് PK മുഖ്യപ്രഭാഷണം നടത്തി

KSEB യിലെ സംഘടനയായ KSE വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജോ:സെക്രട്ടറി ബെന്നി ബോണിഫെക്സ് .

പ്രമുഖ യൂട്യൂബറും സാമൂഹ്യപ്രവർത്തകനുമായ നന്ദഗോപൻ വെള്ളത്താടി.

SNPSECK എറണാകുളം ജില്ലാ പ്രസിഡൻ്റ് ആൻ്റണി സാർ എന്നിവർ സംസാരിച്ചു

റിട്ടയറായ ജീവനക്കാർ അവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന പങ്കാളിത്തപെൻഷൻ്റെ ദുരനുഭവങ്ങൾ പങ്കുവച്ചു
ഫ്രാൻസിസ്അരൂജ . നവീൻബാബു. ഫ്രാൻസിസ് ടെജു
ഉസ്മാൻ TA
ബൈജു
ഷമീന ടീച്ചർ . എന്നിവർ യാചനാസമരത്തിൽ സന്നിഹിതരായിരുന്നു

റിട്ടയർ ആയ ശാന്തിടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!