കൊടുങ്ങല്ലൂർ നഗരസഭയിൽഭൂരഹിത – ഭവനരഹിത പട്ടികജാതി പിന്നോക്ക വിഭാഗങ്ങളുടെപുനരധിവാസത്തിനുവേണ്ടി കൊടുങ്ങല്ലൂർ നഗരസഭയിലെ എൽഡിഎഫ് ഭരണസമിതി 2010 – 11, 201 2 – -13 കാലയളവിൽ ജനകീയസൂത്രണ പദ്ധതിയിൽ പുല്ലൂറ്റ് വില്ലേജിൽ ഒരു കോടിയോളം രൂപ ചിലവഴിച്ച് മൂന്നര ഏക്കർ സ്ഥലം പണംകൊടുത്ത് വാങ്ങുകയും എന്നാൽ നാളിതുവരെ ഒരു പട്ടികജാതി കുടുംബത്തെയും പുനരധിപ്പിക്കാൻ കഴിയുകയും ചെയ്തിട്ടില്ല. ഈ സ്ഥലം ചതുപ്പ് നിറഞ്ഞതും, കണ്ടൽക്കാടും വഴിയുമില്ലാത്തതും ആണ്. ചതുപ്പ് നിലമെടുത്ത് കോടികളുടെ കൊള്ളയാണ് നഗരസഭയിലെ LDF ഭരണാധികാരികൾ നടത്തിയിട്ടുള്ളത്. ഈ അനീതിക്കെതിരെ സി പി ഐ യുടെ ലോക്കൽ നേതാവായിരുന്നു ശ്രീ.അജിത്ത് പുല്ലൂറ്റ് നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണത്തിൽ ഈ ഭൂമിയിടപാടിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു .ഇതിൽ എഫ്ഐആറും ഇട്ടിട്ടുള്ളതാണ്. എന്നാൽ LDF ൻ്റെ രാഷ്ട്രീയ സ്വാധിനത്താൽ വിജിലൻസ് അന്വേഷണത്തിന്റെ തുടർച്ച മരവിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിൽ നീതി നിഷേധിക്കപ്പെട്ട പട്ടികജാതി പിന്നോക്ക വിഭാഗങ്ങളുടെ പുനരാധിവാസം സാധ്യമാക്കണമെന്നുംഈ ഭൂമിയിടപാടിൽ അഴിമതി നടത്തിയ കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷന് ജനകീയ ഒപ്പ് ശേഖരണം നടത്തി ഭാരതീയ ജനതാ പാർട്ടി മുനിസിപ്പൽ കമ്മറ്റി പരാതി കൊടുക്കുന്നതിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ബഹു: സുരേഷ് ഗോപി ഇന്ന് രാവിലെ ചാപ്പാറ എസ് സി കോളനിയിലെ കളപ്പാടി സുധിഷിൻ്റെ ഭവനത്തിൽ എത്തി നടത്തുകയുണ്ടായി. ബി.ജെ.പി തൃശൂർ സൗത്ത് ജില്ല പ്രസിഡൻ്റ് ശ്രി. ഏ ആർ .ശ്രീകുമാർ, മണ്ഡലം പ്രസിഡൻ്റ് ഈ ആർ ജിതേഷ്, ജനറൽ സെക്രട്ടറി IS മനോജ്, വിനിത ടിങ്കു, പ്രതിപക്ഷനേതാവ് ടി. എസ്. സജീവൻ, പുല്ലൂറ്റ് ഏരിയ പ്രസിഡണ്ട് ജയദേവൻ, രശ്മി ബാബു, V M പുരുഷോത്തമൻ, SC മോർച്ച ജില്ല വൈസ് പ്രസിഡൻ് വിനോദ് SCമോർച്ച മണ്ഡലം പ്രസിഡൻ്റ് സുമേഷ്,ഏരിയ സെക്രട്ടറി ശരത്ത് ശിവൻ തുടങ്ങിയവർ പങ്കെടുത്തു.
ജനകീയ ഒപ്പ് ശേഖരണത്തിൻ്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ബഹു: സുരേഷ് ഗോപി നിർവഹിച്ചു.

