അഴീക്കോട് മുനക്കൽ ബീച്ചിൽ തീപ്പിടുത്തം, ഫയർഫോഴ്സ് തീയണച്ചു.
കടപ്പുറത്ത് പുലിമുട്ടിനടുത്ത് പഴയ പോർട്ട് ഓഫീസ് പരിസരത്താണ് തീപ്പിടുത്തമുണ്ടായത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
ഉണങ്ങിയ പുല്ലിലും, കുറ്റിച്ചെടികളിലും തീ പടർന്നു പിടിക്കുകയായിരുന്നു.
തീയും പുകയും ഉയർന്നതോടെ നാട്ടുകാർ ആശങ്കയിലായി.
ബീച്ചിലെ സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഫയർഫോഴ്സ് എത്തി തീയണച്ചു.
അഴീക്കോട് തീരദേശ പൊലീസും സ്ഥലത്തെത്തിയിരുന്നു.
അഴീക്കോട് മുനക്കൽ ബീച്ചിൽ തീപ്പിടുത്തം, ഫയർഫോഴ്സ് തീയണച്ചു.
