Kodungallur Thrissur

കൊടുങ്ങല്ലൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു

പി. വെമ്പല്ലൂർ  : കുട്ടികൾ അവരുടെ കഴിവുകൾ സ്വതന്ത്രമായി തെളിയിക്കുന്നതിന്  ആവശ്യമായ വേദികളാവട്ടെ കലോത്സവ വേദികൾ എന്ന് കലോസവത്തിന്റെ ഔപചാരിക ഉദ്ഘാടനം ചെയ്ത് കൊണ്ട് കയ്പമംഗലം എം എൽ എ ശ്രീ ഇ ടി ടൈസൺ‌ മാസ്റ്റർ പറഞ്ഞു. കുട്ടികളുടെ കലാപരമായ വികസനത്തിന് എല്ലാവരുടെയും നിസ്വാർത്ഥമായ സഹകരണം ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന സമ്മേളനത്തിന് ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ എം എസ് മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  കലാമത്സരങ്ങളുടെ ഉദ്ഘാടനം സിനി നാടക ആർട്ടിസ്ററ് ശ്രീ പ്രതാപൻ നെല്ലിക്കത്തറ നിർവഹിച്ചു.  കൊടുങ്ങല്ലൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ പി മൊയ്‌തീൻകുട്ടി കലോത്സവ സന്ദേശം നൽകി. ചടങ്ങിൽ എം ഇ എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീ കെ കെ കുഞ്ഞുമൊയ്‌തീൻ മുഖ്യാതിഥിയായിരുന്നു. മതിലകം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സീനത്ത്ബഷീർ, എടവിലങ്ങ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി നിഷ അജിതൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി കെ എസ് ജയ, എസ് എൻ പുരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി സജിത പ്രദീപ്, എം ഇ എസ് എച്ച് എസ് എസ് സെക്രട്ടറി ശ്രീ പി കെ അബ്ദുൽ റഹ്മാൻ, എം ഇ എസ് അസ്മാബി കോളേജ് സെക്രട്ടറി ശ്രീ വി എം ഷൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മതിലകം ബി പി സി ശ്രീ എൻ പി പ്രശാന്ത്, എം ഇ എസ് എച്ച് എസ് എസ് പ്രിൻസിപ്പൽ ശ്രീ ഫിറോസ് സി, എം, എം ഇ എസ് അസ്മാബി കോളേജ് പ്രിൻസിപ്പൽ ഡോ. സനദ് സി സദാനന്ദകുമാർ, പ്രിൻസിപ്പൽ ഫോറം കൺവീനർ ശ്രീമതി സമീന ടി വി, എച്ച് എം ഫോറം കൺവീനർ ശ്രീ പി എ നൗഷാദ്, എം ഇ എസ് എച്ച് എസ് എസ് പി ടി എ പ്രസിഡന്റ്‌ ശ്രീ മുഹമ്മദ്‌ റാഫി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിന് സംഘാടക സമിതി ജനറൽ കൺവീനറും എം ഇ എസ് എച്ച് എസ് എസ് ഹെഡ്മിസ്ട്രസും ആയ ശ്രീമതി അനീസ എ എ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ശ്രീമതി ജയ സുനിൽരാജ് നന്ദിയും പറഞ്ഞു. രാവിലെ കലോത്സവത്തിന്റെ പതാക ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.മൊയ്തീൻകുട്ടി ഉയർത്തി.
        കലോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പതിനൊന്നു വേദികളിലായി ഭരതനാട്യം, ഒപ്പന, നാടോടി നൃത്തം, കേരള നടനം, മിമിക്രി,മോണോആക്റ്റ് തുടങ്ങിയ നയന മനോഹരങ്ങളായ കലാപരിപാടികൾ നടന്നു കൊണ്ടിരിക്കുന്നു.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!