വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന്
ഭയന്നാണ് യാതൊരുവിധ സർക്കാർ മുദ്രയും ഇല്ലാത്ത ഒരു ഫോം തയ്യാറാക്കി വീടുകളിൽ കയറി ഇറങ്ങുന്നത് ഫോമിൻ്റെ
തലവാചകത്തിലോ മറ്റെവിടെയെങ്കിലും പെൻഷൻ ലഭിക്കുന്നതിനും, സ്കോളർഷിപ്പ് ലഭിക്കുന്നതിനും എവിടെയാണ് ഫോം സമർപ്പിക്കേണ്ടത് ആർക്കാണ് സമർപ്പിക്കേണ്ടത് എന്ന് പോലും രേഖപ്പെടുത്താത്ത വിധത്തിലാണ് വ്യാജ ഹോം തയ്യാറാക്കി എൽഡിഎഫ് പ്രവർത്തകർ വീടുകൾതോറും കയറിയിറങ്ങുന്നത് .ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു സമരത്തിന് മുൻ പ്രതിപക്ഷ നേതാവ് ടി.എസ് സജീവൻ സമരം ഉദ്ഘാടനം ചെയ്തു. പരമേശ്വരൻ കുട്ടി, ജയദേവൻ, മഹിളാമോർച്ച ജില്ല പ്രസിഡണ്ട് രശ്മി ബാബു, വിനിത ടിങ്കു തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി
സർക്കാർ ആനുകൂല്യമായി ആയിരം രൂപ ലഭിക്കുമെന്ന് തെറ്റ് ധരിപ്പിച്ച് എൽഡിഎഫ് പ്രവർത്തകർ വീടുകളിൽ കയറിയിറങ്ങുന്നതായി ബിജെപി

