കൊടുങ്ങല്ലൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ട പട്ടിക പുറത്തിറക്കി ബിജെപി.
ഇരുപത്തിയാറോളം സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളുടെ പട്ടികയാണ് ആദ്യ ഘട്ടത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ പ്രഖ്യാപിച്ചത് . ബാക്കിയുള്ള വാർഡുകളിലെ പട്ടിക ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.


