Kodungallur

RTO Challan APK ഫയൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 9,90,000/-രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ : മേത്തല കോട്ടപ്പുറം സ്വദേശി കരിയപറമ്പിൽ വീട്ടിൽ തോമസ് ലാലൻ 60 വയസ്സ് എന്നവരുടെ മൊബൈൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത സമയം ഫോണിൽ RTO Challan എന്ന APK ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടതുവഴി തോമസ് ലാലന്റെ ബാങ്ക് അക്കൗണ്ടിൽ  ഉണ്ടായിരുന്ന 9,90,000/- (ഒമ്പത് ലക്ഷത്തി തൊണ്ണൂറായിരം) രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിനാണ്   ഹരിയാന ഫരിദാബാദ് സ്വദേശി ലക്ഷ്മി 23 വയസ്സ് എന്നവരെയാണ്  തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

പരാതിക്കാരന് കൺസ്ട്രക്ഷൻ വർക്ക് ആണ്. ബിസിനസ് സംബന്ധമായ ആവശ്യത്തിനായി  പണം എടുക്കുന്നതിനായി ബാങ്കിൽ ചെന്നപ്പോൾ ബാങ്ക് മാനേജർ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ്. പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 2025 സെപ്റ്റംബർ 29 ന്  മൂന്ന് തവണകളായി  9,90,000/- (ഒമ്പത് ലക്ഷത്തി തൊണ്ണൂറായിരം) രൂപ ഓൺലൈൻ ആയി  ട്രാൻസ്ഫർ ചെയ്യപ്പെട്ടതായി അറിഞ്ഞത്.

തുടർന്ന് പരാതിക്കാരൻ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നാഷ്ണൽ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടലിൽ (NCRP) പരാതി രജിസ്റ്റർ ചെയ്യുകയും തുടർന്ന് പരാതിക്കാരൻ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ജില്ലാ പോലീസ് ആസ്ഥാനത്തുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ എത്തി ഫോൺ പരിശോധിപ്പിച്ചതിലാണ് ഫോണിൽ വന്ന ഏതോ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഫോണിൽ  RTO Challan എന്ന APK ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിരുന്നെന്നും അതുവഴി ഫോൺ ഹാക്ക് ചെയ്താണ് അക്കൗണ്ടിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്തതെന്നും അറിഞ്ഞത്. തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത് പ്രകാരം കേസെടുക്കുകയായിരുന്നു.

ഈ കേസിലെ പ്രതിയെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം നടത്തിയതിൽ പരാതിക്കാരനിൽ നിന്നും നഷ്ടപ്പെട്ട പണം പോയിരിക്കുന്നത് ഹരിയാനയിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് കണ്ടെത്തുകയായിരുന്നു.

തുടർന്ന് അന്വേഷണ സംഘം ഹരിയാനയിൽ ചെന്ന് അന്വേഷണം നടത്തിയതിൽ പണം ക്രെഡിറ്റ് ആയ അക്കൗണ്ട് വ്യാജമായ വിലാസത്തിലെടുത്താണെന്ന് മനസിലാക്കി ഹരിയാനയിൽ തങ്ങി ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് അന്വേഷണ സംഘം ബാങ്ക് അക്കൗണ്ട്   ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ  നേതൃത്വത്തിൽ തൃശ്ശൂർ സൈബർ പോലീസ് സ്റ്റേഷൻ ജി എസ് ഐ സുജിത്ത്, സി പി ഒ സച്ചിൻ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബി കെ, എസ് ഐ മനു, ജി എസ് ഐ തോമസ്, ജി എ എസ് ഐ അസ്മാബി, സി പി ഒ ജിഷ ജോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!