Kodungallur

സീതിസാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം ഭവന നിർമ്മാണത്തിലേക്ക്

അഴീക്കോട് : സ്വന്തമായി വീടോ ഒരു തുണ്ട് ഭൂമിയോ ഇല്ലാത്ത ഒരു വിദ്യാർത്ഥിക്ക് സീതിസാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും സുമനസ്സുകളും ചേർന്നു വാങ്ങിയ മൂന്ന് സെൻറ് ഭൂമിയുടെ ആധാര കൈമാറ്റ കർമ്മം സീതിസാഹിബ് മെമ്മോറിയൽ ട്രസ്റ്റ് മാനേജർ അബ്ദുൽ കയ്യും എ.എ നിർവഹിച്ചു.ദേശീയ അധ്യാപക അവാർഡ് ജേതാവും എസ് എസ് എം ട്രസ്റ്റ്പ്രസിഡന്റുമായ പി എ സീതിമാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് നൗഷാദ് കൈതവളപ്പിൽ അധ്യക്ഷത വഹിച്ചു.

    കഴിഞ്ഞ അധ്യായന വർഷത്തിൽ സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സഹപാഠിക്ക് ഒരു സ്നേഹവീട് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ഭവന രഹിതയായ ഒരു വിദ്യാർത്ഥിനിക്ക് വീട് നിർമ്മിച്ചു നൽകിയിരുന്നു.അതിൻ്റെ താക്കോൽദാനം 20025 ജൂണിൽ എംഎൽഎ ഇ.ടി ടൈസൺ മാസ്റ്റർ ആണ് നിർവഹിച്ചത്.ഇതിനെ തുടർന്ന് ഇതേ സ്കൂളിലെ മറ്റൊരു വിദ്യാർഥിയുടെ ഭവനരഹിത സാഹചര്യം മനസ്സിലാക്കിയ അധ്യാപകർ മുൻകൈയെടുത്തുകൊണ്ട്മാനേജ്മെന്റിന്റെയും സ്കൂൾ പിടിഎയുടെയും സഹകരണത്തോടെ പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച പണം ഉപയോഗിച്ചാണ് ഈ ഭൂമി വാങ്ങിയിട്ടുള്ളത്.എന്നാൽ ഇതിൽ ഒരു വീട് വെക്കുക എന്നുള്ള ഒരു വലിയ കടമ്പ കൂടി ഇനി കടക്കാനുണ്ട്. അതിനായി സുമനസ്സു കളുടെ സഹായം തേടുകയാണ് സ്കൂൾ അധികൃതർ. ആദ്യത്തെ ഭവനനിർമ്മാണത്തിനുള്ള ധനസമാഹരണത്തിനായി എൻ എസ് എസ് വളണ്ടിയർമാർ പലവിധ ചലഞ്ചുകൾ നടത്തിയിരുന്നു.അത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ രണ്ടാമത്തെ വീടിനുള്ള ധനശേഖരണവും നടത്താൻ തയ്യാറെടുക്കുകയാണ്.

പ്രിൻസിപ്പാൾ ടി.വി സമീന സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡൻറ് മനാഫ് പി.എ ,പുത്തൻപള്ളി മഹല്ല് പ്രസിഡൻറ് നൗഷാദ് നമ്പൂരി മഠത്തിൽ,ഹെഡ്മിസ്ട്രസ് റുബീന കെ എ, ടി ടി ഐ പ്രിൻസിപ്പാൾ അസ്മാ ബി ,   അധ്യാപകരായ ഡോ.ഫസീല പി കെ , ഹഫീദ പി.എസ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. സമൂഹത്തിലെ വിവിധ മേഖലയിലുള്ള വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!