പ്രൊഫ: സി.ജി.ചെന്താമരാക്ഷൻ ശ്രീവിദ്യാ പ്രകാശിനി സഭയുടെ പ്രസിഡൻ്ററായി ചുമതലയേറ്റു.
കൊടുങ്ങല്ലൂർ: എൽത്തുരുത്ത് ശ്രീവിദ്യ പ്രകാശിനി സഭയുടെ പ്രസിഡൻറായി പ്രൊഫ: സി.ജി.ചെന്താമരാക്ഷൻ ചുമതലയേറ്റു.സഭയുടെ പ്രസിഡൻ്റായിരുന്ന പ്രൊഫ: കെ.കെ രവി മാസ്റ്ററുടെ ആകസ്മിക നിര്യാണത്തെ തുടർന്നാണ് പ്രൊഫ: സി.ജി.ചെന്താമരാക്ഷനെ പ്രസിഡൻറായി തെരഞ്ഞെടുത്തത്. സഭാ സെക്രട്ടറി പി പി ജ്യോതിർമയൻ, ട്രഷറർ ഐ എൽ ബൈജു എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഡയറക്ടർ ബോർഡംഗങ്ങളുടെ യോഗത്തിൽ വെച്ചാണ് പ്രസിഡൻറായി പ്രൊഫ: സി ജി.ചെന്താമരാക്ഷൻ ചുമതലയേറ്റത്.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായികൊടുങ്ങല്ലൂരിൻ്റെ രാഷ്ട്രീയ-സാമൂഹ്യ-വിദ്യാഭ്യാസ രംഗത്ത്ത്ത് പ്രവർത്തിച്ചു വരുന്നു. നിലവിൽ സഭയുടെ എക്സിക്യൂട്ടീവ് മെമ്പറും സഭയുടെ കീഴിലുള്ള എൽത്തുരുത്ത് ശ്രീ നാരായണ വിലാസം യു പി സ്കൂളിൻ്റെ മാനേജരുമാണ്. മാല്യങ്കര എസ് എൻ എം കോളേജിലെ ധന ശാസ്ത്ര വിഭാഗം മേധാവിയായിരുന്നു. കൊടുങ്ങല്ലൂരിൽകോൺഗ്രസിൻ്റെ പ്രമുഖ നേതാക്കളിൽ ഒരാളായ ഇദ്ദേഹം കൊടുങ്ങല്ലൂർ ബ്ലോക്ക് പ്രസിഡൻ്റ്സ്ഥാനം ദീർഘനാൾ വഹിച്ചിരുന്നു.
പ്രൊഫ: സി.ജി.ചെന്താമരാക്ഷൻ ശ്രീവിദ്യാ പ്രകാശിനി സഭയുടെ പ്രസിഡൻ്ററായി ചുമതലയേറ്റു.
