Kodungallur

LDF പ്രകടന പത്രിക പ്രകാശനം ചെയ്തു

കൊടുങ്ങല്ലൂർ നഗരസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറങ്ങി.
സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ എൽഡിഎഫ് ജില്ലാ കൺവീനർ പി കെ ചന്ദ്രശേഖരന് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി മുസ്താക്ക് അലി അദ്ധ്യക്ഷത വഹിച്ചു.
ജനകീയ പ്രവർത്തന പരിപാടികളിലൂടെയാണ് പ്രകടനപത്രികക്ക് എൽഡിഎഫ് രൂപം നൽകിയത്.
എല്ലാ വാർഡ് പ്രദേശങ്ങളിലും ബോക്സുകൾ സ്ഥാപിച്ച ജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചു.
ഇതിന് പുറമേ വാട്സ്ആപ്പ്, ഇമെയിൽ എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നു.
923 പേർ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ജനങ്ങളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിന് ജനകീയ സെമിനാറും സംഘടിപ്പിച്ചു.
തുടർന്നാണ് എൽഡിഎഫ് പ്രകടനപത്രികക്ക് അന്തിമരൂപം നൽകിയത്.
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, കായികം, തൊഴിൽ, ടൂറിസം, നഗരവികസനം തുടങ്ങി സമഗ്ര മേഖലകളിലെയും പുരോഗതിയും എല്ലാവരുടെയും ക്ഷേമവും ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രകടനപത്രികയാണ് തയ്യാറാക്കിയിട്ടുള്ളത്.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി മുഴുവൻ ജനങ്ങളും എൽഡിഎഫ് പ്രകടനപത്രികയെ സ്വീകരിക്കണമെന്ന് LDF നേതാക്കൾ അഭ്യർത്ഥിച്ചു. അഭ്യർത്ഥിച്ചു.
പി ബി ഖയിസ്, ഷീല രാജ്കമൽ, അഷറഫ് സാബാൻ, ടി പി പ്രഭേഷ്, പി.എൻ. വിനയചന്ദ്രൻ, ടി.ആർ. ജിതിൻ, CV ഉണ്ണികൃഷ്ണൻ, വേണു വെണ്ണറ (NCP) , ടി പി അരുൺ മേനോൻ (കേരള കോൺഗ്രസ് ബി) എന്നിവർ സംസാരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!