Kodungallur

അഴിക്കോട് മാർത്തോമ പൊന്തിഫിക്കൽ തീർത്ഥകേന്ദ്രത്തിൽ മാർത്തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാളും വലതുകര തിരുശേഷിപ്പ് റോമിൽ നിന്ന് തീർത്ഥകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചതിൻ്റെ 72-ാം വാർഷികവും ആഘോഷിച്ചു.

കൊടുങ്ങല്ലൂർ : അഴിക്കോട് മാർത്തോമ പൊന്തിഫിക്കൽ തീർത്ഥകേന്ദ്രത്തിൽ മാർത്തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാളും മാർത്തോമാശ്ലീഹായുടെ വലതുകര തിരുശേഷിപ്പ് റോമിൽ നിന്ന് തീർത്ഥകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചതിൻ്റെ 72-ാം വാർഷികവും സംയുക്തമായി ആഘോഷിച്ചു.
തിരുനാളിന്റെ ഭാഗമായി രാവിലെ പിതാവിന് സ്വീകരണം,പ്രസുദേന്തിവാഴ്‌ച, പൊന്തിഫിക്കൽ ദിവ്യബലി, സന്ദേശം, നൊവേന.എന്നിവ നടന്നു .പൊന്തിഫിക്കൽ  ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികനായി. വിശുദ്ധ തോമാശ്ലീഹയെ പോലെ ആഴത്തിലുള്ള  വിശ്വാസം, ധീരത, സ്നേഹം ഇവ ജീവിതത്തിലൂടെ പ്രഘോഷിക്കണമെന്ന്  മാർ പോളി കണ്ണൂക്കാടൻ തിരുനാൾ സന്ദേശത്തിൽ പറഞ്ഞു
ഫാ. ഡേവി കാവുങ്കൽ, ഫാ. ആൻ്റണി വേലത്തിപറമ്പിൽ,ഫാ. ബിസ്റ്റൺ കൂള, ഫാ. ഫ്രാങ്കോ ചിറ്റിലപ്പിള്ളിഎന്നിവർ സഹകാര്മികരായിരുന്നു .തിരുക്കർമ്മങ്ങൾക്ക് ശേഷം വൈകിട്ട് 6 മണി വരെ വിശ്വാസികൾക്ക് തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കുവാൻ സൗകര്യമൊരുക്കിയിരുന്നു . വൈകിട്ട് 7 മണിക്ക് കോഴിക്കോട് രംഗഭാഷ അവതരിപ്പിച്ച ‘ മിഠായി തെരുവ്’ എന്ന സാമൂഹ്യ നാടകവും അരങ്ങേറി,മാർത്തോമ തീർത്ഥകേന്ദ്രം റെക്ടർ ഫാ. സണ്ണി പുന്നേലി പറമ്പിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!