കൊടുങ്ങല്ലൂർ : പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മേത്തല വെസ്റ്റ് അരാകുളം കോർലൈനിൽ താമസിക്കുന്ന
പ്ലാവിട പറമ്പിൽ സത്യൻ്റെ ഭാര്യ ഷീജ (62) ആണ് മരിച്ചത്. പനിയും വിറയലുമായി കഴിഞ്ഞ ബുധനാഴ്ചയാണ് കുന്നംകുളം ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയത്. പിന്നീട് പേബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. തുടർന്ന് ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഒന്നര മാസം മുമ്പ് ഇവരുടെ ദേഹത്ത് തെരുവ് നായയുടെ നഖം കൊണ്ട് മുറിവ് പറ്റിയിരുന്നു. പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നില്ല മൃതദേഹം വീടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: ഭാനുമതി അമ്മ. മക്കൾ: സജിനി , നിജേഷ്.
പേവിഷ ബാധയേറ്റ വീട്ടമ്മ മരിച്ചു

