Kodungallur

കന്നുകാലി ഫാമിലേക്ക് ഗുണ്ട് എറിഞ്ഞ അയൽവാസി അറസ്റ്റിൽ

കൊടുങ്ങല്ലൂർ : പശു ഫാം നടത്തുന്നയാളെ അപായപ്പെടുത്താനായി ഗുണ്ട്  എറിഞ്ഞ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അഴീക്കോട് സീതി സാഹിബ് ഈസ്റ്റ്  മതിലകത്ത് വീട്ടിൽ ഹസനുൽ ബന്ന (43) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 
അഴീക്കോട് സീതി സാഹിബ് ഈസ്റ്റ്  തയ്യിൽ വീട്ടിൽ ബൈജുവിനെ അപായപ്പെടുത്താനായി ഗുണ്ട് കത്തിച്ച് എറിഞ്ഞുവെന്നാണ് കേസ്.

28 ന് രാവിലെ ആറ് മണിയോടെ ബൈജുവിൻ്റെ
വീടിനോട് ചേർന്ന് പശു ഫാമിൽ   പാൽ കറക്കുന്നതിനായി വന്നപ്പോഴാണ് പ്രതി  ഗുണ്ട് കത്തിച്ച് എറിഞ്ഞത്.  ഗുണ്ട് തൊഴിത്തിൽ വീണ് പൊട്ടിയെങ്കിലും
അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു.
പശു ഫാം നടത്തുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയായ പ്രതിക്ക് ഉള്ള വിരോധത്താലാണ് അപായപ്പെടുത്താൻ ശ്രമം ഉണ്ടായത്.
https://chat.whatsapp.com/CewUCzXNR

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!