Kodungallur

ശ്രീവിദ്യാ സപര്യാമഹോത്സവത്തിന്റെ യജ്ഞ ശാലയുടെ കാൽനാട്ടു കർമ്മം നടന്നു

കൊടുങ്ങല്ലൂർ ശ്രീവിദ്യാപ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ ശൃംഗപുരം മഹാദേവ  ക്ഷേത്രത്തിനു സമീപത്തുള്ള കോവിലകം ഊട്ടുപുര കോമ്പൗണ്ടിൽ ഡിസംബർ 12, 13,14 തീയതികളിലായി നടക്കുന്ന ശ്രീവിദ്യാ സപര്യാമഹോത്സവത്തിന്റെ യജ്ഞ ശാലയുടെ കാൽനാട്ടു കർമ്മം സന്യാസി കൃഷ്ണയോഗം നിർവഹിച്ചു.തുടർന്നു നടന്ന വിശദീകരണ യോഗത്തിൽ ശ്രീവിദ്യാ പ്രതിഷ്ഠാനത്തി ന്റെ ചെയർമാനും കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രത്തിലെ പാരമ്പര്യ മേൽശാന്തിയുമായ അഡ്വക്കേറ്റ് ത്രിവിക്രമൻ അടികൾ യാഗത്തിന്റെ ക്രിയകളെക്കുറിച്ച് വിശദീകരിച്ചു.വിവേകാനന്ദകേന്ദ്രം അഡ്മിനിസ്ട്രേറ്റർ ശ്രീ സുധാകർ ജി ,സജീവൻ പറപറമ്പിൽ, എസ്.എൻ.ഡി.പി താലൂക്ക് പ്രസിഡണ്ട് രവീന്ദ്രൻ, കോവിലകം പ്രതിനിധി സുരേന്ദ്രവർമ്മ രാജ തുടങ്ങിയവർ സംസാരിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!