തെരുവുനായ ആക്രമണത്തിൽ കൊടുങ്ങല്ലൂരിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോകമലേശ്വരം തിരുവള്ളൂർ ഉണിച്ചിരിയാട്ട് ഷെമീർ (37), മേലേഴത്ത് ബാബു (54) എന്നിവർക്കാണ് പരിക്കേറ്റത്. ഷെമീറിന് ചുണ്ടിനും മുഖത്തുമാണ് പരിക്കേറ്റത്.
താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും
പരിക്ക് ഗുരുതരമായതിനാൽ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മുഖത്തേറ്റ കടിയെ തുടർന്ന് പ്ലാസ്റ്റിക് സർജറി വേണ്ടി വരുമെന്ന് ഡോക്ടർ അറിയിച്ചു. ബാബുവിന് തെരുവുനായയുടെ നഖം കൊണ്ടുള്ള പോറൽമൂലമുള്ള പരിക്കാണ് ഉണ്ടായത്. ആക്രമിക്കാൻ ശ്രമിച്ചുവെങ്കിലും ഒരു വിധം രക്ഷപ്പെട്ടു.
തെരുവ് നായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

