സഹോദരങ്ങളെ ആക്രമിച്ച് പരിക്കേല്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.കാര പുതിയ റോഡ് സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (60) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കാര പുതിയ റോഡ് സെൻറിലൂടെ നടന്നു പോവുകയായിരുന്ന
കൈമപറമ്പിൽ വീട്ടിൽ അബിനവ് (18) എന്നയാളെയും അനിയൻ അശ്വന്ത്- (16) എന്ന കുട്ടിയെയും തടഞ്ഞു നിർത്തി ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് കേസ്.
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ് ഐ മാരായ സാലിം.കെ, ബിജു, ജി എസ് സി പി ഒ ഷെമീർ, സി പി ഒ മാരായ അബീഷ്, ജിനീഷ്, ജിഷ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
സഹോദരങ്ങളായ കുട്ടികളെ ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

