എറിയാട് തോട്ടിൽ കെട്ടിയിട്ടിരുന്ന വള്ളത്തിൽ നിന്നും ഇന്ധന ടാങ്കും, മണ്ണെണ്ണയും മോഷ്ടിച്ചു.
എറിയാട് ലൈറ്റ് ഹൗസ് പാലത്തിന് സമീപം ചുള്ളിപ്പറമ്പിൽ ഷഫീർ, ആഷിക് എന്നിവരുടെ ഉടമസ്ഥതയിലുള്ള
ബാദ്ഷ എന്ന ഫൈബർ വള്ളത്തിലെ ഇന്ധന ടാങ്കും, 65 ലിറ്റർ മണ്ണെണ്ണയുമാണ് മോഷ്ടിക്കപ്പെട്ടത്.
മത്സ്യ ബന്ധനത്തിനായി കടലിൽ എത്തിയ ശേഷമാണ് ഇന്ധനമുൾപ്പടെയുള്ള ടാങ്ക് മോഷ്ടിക്കപ്പെട്ട വിവരം അറിഞ്ഞത്.
വള്ളം ഉടമകളുടെ പരാതിയിൻമേൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.
ഇന്ന് രാവിലെ പത്ത് മണിയോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
എറിയാട് തോട്ടിൽ കെട്ടിയിട്ടിരുന്ന വള്ളത്തിൽ നിന്നും ഇന്ധന ടാങ്കും, മണ്ണെണ്ണയും മോഷ്ടിച്ചു.