നൃത്തംചെയ്തും വിളിച്ചും കൊടികൾ വീശിയുമെല്ലാം അവസാനനിമിഷംവരെ പ്രവർത്തകർ.ചെറുപൂരം പോലെ വാർഡുകളിലെ മുക്കിലും മൂലയിലും അനൗൺസ്മെന്റ് വാഹനങ്ങൾ. കലാപ്രകടനവുമായി വിവിധ പാർട്ടികളും കളംപിടിച്ചതോടെ ആഴ്ചകൾ നീണ്ട ആവേശത്തിനൊടുവിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി.യുഡിഎഫിന്റെയും എൽഡിഎഫിന്റെയും എൻഡിഎയുടെയും റോഡ്ഷോകൾക്കാണ് ഇന്ന് ഓരോ വാർഡുകളും സാക്ഷ്യംവഹിച്ചത്.
പ്രധാന കേന്ദ്രങ്ങളിൽ പ്രമുഖ നേതാക്കൾ കലാശക്കൊട്ടിന് നേതൃത്വം നൽകി.
കൊടുങ്ങല്ലൂർ വടക്കേ നടയിലും തെക്കേ നടയിലും ലോകമലേശ്വരം വില്ലജ് ജങ്ഷനിലായിരുന്നു മുന്നണികളുടെ ആവേശത്തോടെയുള്ള കൊട്ടിക്കലാശം.
എൽഡിഎഫ് ന് തെക്കേ നടയിലും ,ബിജെപി ക്ക് വടക്കേ നടയിലും യു ഡി എഫിന് വില്ലേജ്
ഓഫീസ് പരിസരത്തുമാണ് കൊട്ടിക്കലാശം നടന്നത് .എൽഡിഎഫ് മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന 7 പഞ്ചായത്തുകളിലെ കലാശക്കൊട്ട് എസ്എൻപുരം പഞ്ചായത്തിൽ എൽഡിഎഫ് ശ്രീനാരായണപുരം സെൻ്ററിലും, യുഡിഎഫ് ആമുണ്ടൂരിലും , എൻഡിഎ കോതപറമ്പിലും.എടവിലങ്ങ് പഞ്ചായത്തിൽ എടവിലങ്ങ് സെൻ്ററിൽ എൽഡിഎഫ്,എടവിലങ്ങ് സ്കൂൾ യുഡിഎഫ്, കാര സെൻ്റർ എൻഡിഎയും ,എറിയാട് പഞ്ചായത്തിൽ എൽഡിഎഫ് അഴിക്കോട് പുത്തൻപള്ളി പരിസരത്തും, യുഡിഫ് ചേരമാൻ ജംഗ്ഷൻ, എൻഡിഎ പ്രവർത്തകർക്ക് പേബസാറിലുമാണ് .എടത്തിരുത്തിയിൽ എൽഡിഎഫ് ചെന്ത്രാപ്പിന്നിയിലും,യുഡിഎഫ് പുളിഞ്ചോട്,എൻഡിഎ വായനശാല പരിസരത്തും കൊട്ടിക്കലാശം നടത്തി .കൈപമംഗലത്ത് യുഡിഎഫ് മൂന്നുപീടികയിലും , എൽഡിഎഫ് അറവുശാലയിലും എൻഡിഎ കൈപമംഗലം12ലും
പെരിഞ്ഞനത്ത എൽഡിഎഫ് പെരിഞ്ഞനം സെൻ്റർ, യുഡിഎഫ് മൂന്നുപീടികയിലും , പെരിഞ്ഞനം സെൻ്ററിൽ എൽഡിഎഫും എൻഡിഎ കൊറ്റംകുളത്തും
മതിലകം പഞ്ചായത്ത് മതിലകം സെൻ്റർ എൽഡിഎഫ്, പള്ളിവളവ് യുഡിഎഫ്, എമ്മാട് എൻഡിഎ യും താളമേളം പാട്ടും കൂത്തുമെല്ലാംചേർന്ന് കലാശക്കൊട്ട് നടന്നു
കൊട്ടിക്കലാശത്തിന് സമാപനം! നൃത്തംചെയ്തും വിളിച്ചും കൊടികൾ വീശിയുമെല്ലാം അവസാനനിമിഷംവരെ പ്രവർത്തകർ.

