പ്രൊഫസർ ആർ.പി.മേനോൻ രചിച്ച് ഇരിങ്ങാലക്കുട ടി.വേണുഗോപാൽ ചിട്ടപ്പെടുത്തിയ ജനനായകൻ ആട്ടക്കഥ ഇരിങ്ങാലക്കുട കളിയരങ്ങ് അരങ്ങിലെത്തിച്ചു.മഹാബലി വിജയം എന്ന ആട്ടക്കഥാ രചയിതാവിൻ്റെ ജനനായകൻ ആട്ടക്കഥയിൽ നായകൻ ഇ.എം എസ്.നമ്പുതിരിപ്പാടാണ്. ആട്ടക്കഥയുടെ പ്രമേയം കേരളത്തിലെ ആദ്യ ജനകീയ സർക്കാരിനെ പ്രതിലോമശക്തികൾ പ്രവർത്തിച്ചതിൻ്റെ ഫലമായി പിരിച്ചുവിടപ്പെടുകയും പിന്നിട് ജനശക്തി പുനഃസ്ഥാപിക്കുന്നതുമാണ് രംഗത്ത് അവതരിപ്പിച്ചത്.
കൊടുങ്ങല്ലൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ശങ്കരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. അദ്ദേഹവും പ്രൊഫ. ആർ.പി മേനോനും ചേർന്ന് കളി വിളക്ക് കൊളുത്തിയ ചടങ്ങിൽ കവി കെ. ഡി. സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി.
ടി.വേണുഗോപാൽ, അഡ്വ.ടി. പി.അരുൺ മേനോൻ, ഹരി തേജസ് എന്നിവർ സംസാരിച്ചു.
ടി.വേണുഗോപാൽ ചിട്ടപ്പെടുത്തിയ ജനനായകൻ ആട്ടക്കഥ ഇരിങ്ങാലക്കുട കളിയരങ്ങ് അരങ്ങിലെത്തിച്ചു

