റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോയെ കോട്ടപ്പുറം രൂപത ചാൻസലറായി ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. ഡിസംബർ 18 ന് ചുമതലയേൽക്കും. ഫാ.ഷാബു കുന്നത്തൂർ യുഎസി ൽ അജപാലന ശുശ്രൂഷക്ക് പോകുന്ന ഒഴിവിലാണ് നിയമനം. എംജി സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും റോമിലെ പൊന്തിഫിക്കൽ ഉർബൻ സർവ്വകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റും റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
അരീപ്പാലം സേക്രട്ട് ഹാർട്ട് ഇടവക പരേതനായ പോൾ റോസാരിയോയുടെയും മാഗിയുടെയും മകനാണ്.
ഡോ. ഹെൽവെസ്റ്റ് കോട്ടപ്പുറം രൂപത ചാൻസലർ

