Kodungallur

മുനക്കൽ ബീച്ച് ഫെസ്റ്റ് ഡിസംബർ 20 മുതൽ 31 വരെ

കൊടുങ്ങല്ലൂർ :അഴീക്കോട് മുനക്കൽ മുസ്‌രിസ് ഡോൾഫിൻ ബീച്ച് ഫെസ്റ്റ് ഡിസംബർ 20 മുതൽ  31 വരെ വിവിധ പരിപാടികളോടെ നടത്തുമെന്ന് സംഘാടക സമിതി നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.20 ന് രാവിലെ സംഘാടകസമിതി ചെയർമാൻ ഇ.ടി. ടൈസൺ എം എൽ എ   കൊടി ഉയർത്തുന്നതോടെ തീരോത്സവത്തിന് ആരംഭം കുറിക്കും.
വൈകിട്ട് 4 മണിക്ക്  വർണ്ണശബളമായ ഘോഷയാത്ര. തുടർന്ന് നടക്കുന്ന സമ്മേളനം ടൂറിസം
പൊതുമരാമത്ത് വകുപ്പ് മന്ത്രി  മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്യും.
തുടർന്ന് കുടുംബശ്രീ പ്രവർത്തകരുടെയും കലാപരിപാടികളും യുവ ഗായകൻ അമൻ സഖയും കുടുംബവും നയിക്കുന്ന ഗാനമേളയും നടക്കും.
തുടർന്നുവരുന്ന 11 ദിവസവും രണ്ടു വേദികളിലായി വിവിധ പരിപാടികൾ ഉണ്ടാകും.രാവിലെ 10 മുതൽ വൈകിട്ട് ആറു വരെയുള്ള പരിപാടികൾ രണ്ടാമത്തെ സ്റ്റേജിലും 6 30 മുതലുള്ള സാംസ്കാരിക സമ്മേളനവും തുടർന്നുള്ള കലാപരിപാടികളും പ്രധാന സ്റ്റേജിലും എല്ലാ ദിവസവും നടക്കും ‘മന്ത്രിമാരായ കെ രാജൻ ,പി രാജീവ്, ആർ ബിന്ദു , വി അബ്ദുറഹ്മാൻകുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തുടങ്ങിയവർ ഓരോ ദിവസവും സാംസ്കാരിക സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!