Kodungallur Thrissur

മുനക്കൽ മുസ്‌രിസ് ബിച്ച് ഫെസ്റ്റ് വർണാഭമായ ഘോഷയാത്രയോടെ തുടക്കം

അഴിക്കോട് മുനക്കൽ മുസ്‌രിസ് ഡോൾഫിൻ ബീച്ച ഫെസ്റ്റ് ജില്ലാ കലക്ടർ ഫ്ലാഗ് ഓഫ് ചെയ്ത ഘോഷയാത്രയിൽ ജനപ്രതിനിധികൾ, സംഘാടക സമിതിയംഗങ്ങൾ, വിവിധ വേഷം കെട്ടിയ കലാകാരന്മാർ, ചെണ്ടമേളം, എന്നിവരോടൊപ്പം കുടുംബശ്രീ പ്രവർത്തകരും വാർഡു തലത്തിൽ അണിനിരന്നു. ICDS പ്രവർത്തകർ ,ഹരിത കർമ സേനാംഗങ്ങൾ, എന്നിവരും പങ്കെടുത്തു. തുടർന്ന് ഇ.ടി ടൈസൺ മാസ്റ്റർ MLA പതാക ഉയർത്തി. ഉദ്ഘാടന സമ്മേളനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ IAS ഉദ്ഘാടനം ചെയ്തു. അന്തരിച്ച സിനിമാ താരം ശ്രീനിവാസന് അന്ത്യാ ജ്ഞലി അർപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ നൗഷാദ് കറുകപ്പാടത്ത്, മുസ്‌രിസ് പൈതൃകപദ്ധതി എഡിഷാരോൺ വീട്ടിൽ, ബ്ലോക്ക് മെമ്പർമാരായ ഷിഹാബ്, എ.പി. സ്നേഹലത , ഷെമിം, മുനക്കൽ മെമ്പർ സാബിത്ത് , സെക്രട്ടറി സറീനഅലി, CDS ചെയർപേഴ്സൺ ജമീല അബൂബക്കർ,വ്യവസായി ഹംസ, എനിവർ സംസാരിച്ചു. MLA ടൈസൻ മാസ്റ്റർ അധ്യക്ഷത വഹിച്ച സമ്മേളനത്തിന് ജനറൽ കൺവീനർ കെ.പി രാജൻ സ്വാഗതവും പ്രോഗ്രാം കമ്മറ്റി ചെയർമാൻ എം.എസ് മോഹനൻ നന്ദിയും പറഞ്ഞു. SNപുരം ബ്രദേഴ്സ് അവതരിപ്പിച്ച പാണ്ടിമേളം, കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികൾ, അമൻ സഖയും എ.വി സതീശനും നേതൃത്വം നൽകിയ ഗാനമേളയും നടന്നു. നാളെ റവന്യു മന്ത്രി കെ. രാജൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും ചെമ്മീൻ ബാൻ്റിൻ്റെ പ്രോഗാം രാത്രി 7.30 ന് നടക്കും

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!